മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരംഫെബ്രു. 15
“ലോകഭരണാധികാരിയായിരിക്കാനുള്ള ആളെ തിരഞ്ഞെടുക്കാൻ നിങ്ങൾക്കു കഴിഞ്ഞിരുന്നെങ്കിൽ നിങ്ങൾ ആരെ തിരഞ്ഞെടുക്കുമായിരുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] ഈ ലക്കം വീക്ഷാഗോപുരത്തിൽ ഭൂമിയെ ഭരിക്കാനായി ദൈവം തിരഞ്ഞെടുത്തിരിക്കുന്ന മിശിഹായുടെ ആധികാരിക യോഗ്യതകൾ വിവരിച്ചിരിക്കുന്നു. അവന്റെ ഭരണം മനുഷ്യവർഗത്തിന് എന്തർഥമാക്കുമെന്നും അതു വിവരിക്കുന്നു.” യെശയ്യാവു 9:6, 7 വായിക്കുക.
ഉണരുക! ഫെബ്രു.
“ആളുകൾ ഇന്നു വിവിധ ദൈവങ്ങളെ ആരാധിക്കുന്നു. എന്നാൽ തന്റെ സ്വർഗീയ പിതാവിനെക്കുറിച്ച് യേശു പ്രാർഥനയിൽ എന്താണു പറഞ്ഞതെന്നു ശ്രദ്ധിക്കുക. [യോഹന്നാൻ 17:3 വായിക്കുക.] ഒരേയൊരു സത്യദൈവമേ ഉള്ളുവെങ്കിൽ മറ്റു ദൈവങ്ങളുടെ കാര്യമോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഈ ലേഖനം ഇതു സംബന്ധിച്ച ബൈബിളിന്റെ വീക്ഷണം നൽകുന്നു.” 28-9 പേജുകളിലെ ലേഖനം വിശേഷവത്കരിക്കുക.
വീക്ഷാഗോപുരംമാർച്ച് 1
“നാം പരസ്പരം സ്നേഹിക്കണമെന്നു മിക്കവരും സമ്മതിക്കുന്നു, അതാണ് ഈ തിരുവെഴുത്തിൽ യേശു കൽപ്പിച്ചതും. [യോഹന്നാൻ 13:34, 35 വായിക്കുക.] യേശുവിന്റെ പഠിപ്പിക്കലുകൾ ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന ആളുകളെ നമുക്ക് എവിടെ കണ്ടെത്താൻ കഴിയും? [പ്രതികരിക്കാൻ അനുവദിക്കുക.] ഇന്ന് യഥാർഥ ക്രിസ്ത്യാനികളെ നമുക്ക് എങ്ങനെ തിരിച്ചറിയാമെന്ന് ഈ മാസിക ചർച്ച ചെയ്യുന്നു.”
ഉണരുക! മാർച്ച്
“നമ്മുടെ സന്തുഷ്ടിക്കും ക്ഷേമത്തിനും സ്നേഹം ജീവത്പ്രധാനമാണ്. എന്നിരുന്നാലും അനേകരെയും സംബന്ധിച്ചിടത്തോളം യഥാർഥ സ്നേഹം കണ്ടെത്തുക പ്രയാസമാണ്. അത് എന്തുകൊണ്ടായിരിക്കാം? [പ്രതികരിക്കാൻ അനുവദിക്കുക.] യഥാർഥ സ്നേഹം കണ്ടെത്താനുള്ള ഒരു മാർഗം മറ്റുള്ളവരോടു നിസ്സ്വാർഥ സ്നേഹം പ്രകടിപ്പിക്കാൻ പഠിക്കുകയാണ്. അതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണെന്ന് ഈ മാസിക ചർച്ചചെയ്യുന്നു.” 1 കൊരിന്ത്യർ 13:4-7 വായിക്കുക.