മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! ഫെബ്രു. 8
“നമ്മുടെ കുട്ടികൾ സന്തുഷ്ടവും വിജയപ്രദവുമായ ജീവിതം നയിക്കുന്നതു കാണാൻ നാമെല്ലാം ആഗ്രഹിക്കുന്നു. സമ്മർദം നിറഞ്ഞ ഇന്നത്തെ ലോകത്തിൽ പ്രശ്നങ്ങളെ തരണം ചെയ്തു മുന്നോട്ടു നീങ്ങാൻ കുട്ടികൾക്ക് ഏറ്റവും ആവശ്യമായിരിക്കുന്നത് എന്താണെന്നാണ് നിങ്ങളുടെ അഭിപ്രായം? [പ്രതികരണത്തിനു ശേഷം സദൃശവാക്യങ്ങൾ 22:6 വായിക്കുക.] കുട്ടികൾക്ക് ആവശ്യമായിരിക്കുന്നത് എന്താണെന്നും മാതാപിതാക്കൾക്ക് അത് എങ്ങനെ പ്രദാനം ചെയ്യാൻ കഴിയുമെന്നും ഉണരുക!യുടെ ഈ ലക്കം ചർച്ച ചെയ്യുന്നു.”
വീക്ഷാഗോപുരം ഫെബ്രു. 15
“മതത്തിന്റെ പേരിൽ മനുഷ്യൻ ചെയ്തുകൂട്ടിയിട്ടുള്ള കൊള്ളരുതായ്മകൾ അനേകരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങളുടെ മൂലകാരണം മതമാണെന്നു ചിലർ കരുതുന്നു. ഇതിനെ കുറിച്ചു നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരണത്തിനു ശേഷം വെളിപ്പാടു 18:24 വായിക്കുക.] ഈ വിഷയം സംബന്ധിച്ച് ബൈബിൾ എന്താണു പറയുന്നതെന്ന് ഈ മാസിക വിശദീകരിക്കുന്നു.”
ഉണരുക! ഫെബ്രു. 8
“യഥാർഥ ലോകസമാധാനം നയതന്ത്രത്തിലൂടെ കൈവരിക്കാനാകുമെന്ന് അനേകം ആളുകൾ കരുതുന്നു. അങ്ങനെയെങ്കിൽ പിന്നെ, സമാധാന ചർച്ചകൾ മിക്കപ്പോഴും പൂർണമായി വിജയിക്കാത്തത് എന്തുകൊണ്ടാണ്? [പ്രതികരിക്കാൻ അനുവദിക്കുക.] നയതന്ത്രം മിക്കപ്പോഴും പരാജയപ്പെടുന്നതിന്റെ യഥാർഥ കാരണങ്ങൾ ഈ മാസിക വിശകലനം ചെയ്യുന്നു. യഥാർഥ സമാധാനത്തിനു വേണ്ടിയുള്ള നമ്മുടെ ആഗ്രഹം സഫലമാകുന്ന ഒരു ലോകം വരുമെന്നും നമുക്ക് എന്നേക്കും സമാധാനം ആസ്വദിക്കാൻ കഴിയുമെന്നും ഉള്ള ബൈബിളിന്റെ വാഗ്ദാനം സംബന്ധിച്ചും ഇത് വിശദീകരിക്കുന്നു.” സങ്കീർത്തനം 37:11, 29 വായിക്കുക.
വീക്ഷാഗോപുരം മാർച്ച് 1
“ഒരിക്കൽ ഒരാൾ യേശുക്രിസ്തുവിനോട് ‘എല്ലാറ്റിലും മുഖ്യകൽപ്പന ഏതാണ്?’ എന്നു ചോദിച്ചു. അവൻ നൽകിയ മറുപടി ശ്രദ്ധിക്കുക. [മർക്കൊസ് 12:29, 30 വായിക്കുക.] യേശു എന്താണ് അർഥമാക്കിയതെന്ന് നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ‘നാം ദൈവത്തെ സ്നേഹിക്കുന്നു എന്നു പ്രകടമാക്കുന്ന വിധം’ എന്ന ലേഖനം വിഖ്യാതമായ ആ വാക്കുകളുടെ അർഥം വിശകലനം ചെയ്യുന്നു.”