മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരം ഫെബ്രു. 15
“ചിലപ്പോഴൊക്കെ നാം അത്ഭുതങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ കേൾക്കാറുണ്ട്. [ഒരു ഉദാഹരണം പറയുക.] ചിലർ അതു വിശ്വസിക്കുന്നു. മറ്റുചിലർ അതിനെ സംശയത്തോടെ വീക്ഷിക്കുന്നു. എന്നാൽ, ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന അത്ഭുതങ്ങൾ യഥാർഥത്തിൽ സംഭവിച്ചവതന്നെയാണോയെന്നും ഇന്ന് അത്തരം സംഗതികൾ നടക്കുന്നുണ്ടോയെന്നും ഈ മാസിക വിശകലനം ചെയ്യുന്നു.” യിരെമ്യാവു 32:21 വായിക്കുക.
ഉണരുക! ഫെബ്രു. 8
“നല്ല സുഹൃത്തുക്കൾ ഉണ്ടായിരിക്കാൻ നാമെല്ലാം ആഗ്രഹിക്കുന്നു. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിൽ വിവേചന പ്രകടമാക്കാൻ തിരുവെഴുത്തുകൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. [സദൃശവാക്യങ്ങൾ 13:20 വായിച്ചു ചർച്ചചെയ്യുക.] നല്ലവരും അല്ലാത്തവരുമായ സുഹൃത്തുക്കളെ വേർതിരിച്ചറിയാൻ എന്തു നമ്മെ സഹായിക്കും? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് 8-ാം പേജിലെ ലേഖനത്തിലേക്കു ശ്രദ്ധ ക്ഷണിക്കുക] നല്ല സുഹൃത്തിനെ തിരഞ്ഞെടുക്കുന്നതിനു സഹായകമായ നിർദേശങ്ങൾ ഈ ലേഖനം പ്രദാനം ചെയ്യുന്നു.”
വീക്ഷാഗോപുരം മാർച്ച് 1
“എല്ലാവരും ഈ ഉപദേശം പിൻപറ്റിയാൽ ലോകം മെച്ചപ്പെട്ട ഒരു സ്ഥലമായിരിക്കും എന്ന് നിങ്ങൾ കരുതുന്നില്ലേ? [റോമർ 12:17, 18 വായിക്കുക. തുടർന്ന്, പ്രതികരിക്കാൻ അനുവദിക്കുക.] വ്യക്തികൾക്കിടയിൽ ചിലപ്പോഴൊക്കെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നു എന്നതു സങ്കടകരമാണ്. ബൈബിളിന്റെ ബുദ്ധിയുപദേശം പിൻപറ്റുന്നത് അഭിപ്രായ സംഘട്ടനങ്ങൾ പരിഹരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും നമ്മെ സഹായിക്കുന്നത് എങ്ങനെയെന്ന് ഈ മാസിക വ്യക്തമാക്കുന്നു.”
ഉണരുക! മാർച്ച് 8
“അപ്പനെയും അമ്മയെയും ബഹുമാനിക്കാൻ പുരാതന കാലത്ത് ദൈവം മക്കളോടു കൽപ്പിച്ചു. [പുറപ്പാടു 20:12 വായിക്കുക.] ഇന്ന് അമ്മമാർക്ക് വേണ്ടത്ര ബഹുമാനം ലഭിക്കുന്നുണ്ടെന്ന് നിങ്ങൾ കരുതുന്നുവോ? [പ്രതികരിക്കാൻ അനുവദിക്കുക.] അമ്മമാർ വിവിധ നാടുകളിൽ എന്തൊക്കെ വെല്ലുവിളികളാണ് നേരിടുന്നതെന്നും അവയെ അവർ തരണം ചെയ്യുന്നത് എങ്ങനെയാണെന്നും ഈ മാസിക ചർച്ചചെയ്യുന്നു.”