കാലാതീതമായ സന്ദേശം അടങ്ങിയ ഒരു വീഡിയോ
ദാവീദ്—അവൻ ദൈവത്തിൽ ആശ്രയിച്ചു എന്ന വീഡിയോയിലെ സന്ദേശം എന്താണ്? ദാവീദിനെപ്പോലെ നാമും യഹോവയിൽ ആശ്രയിക്കണം. (സങ്കീ. 91:2) ദാവീദിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളുടെ ചിത്രീകരണം കാണുന്നത്, അവന്റെ ദൃഷ്ടാന്തത്തിൽനിന്നു പഠിക്കാൻ കുട്ടികളെയും മുതിർന്നവരെയും സഹായിക്കും. (സങ്കീ. 31:14) നമുക്കു കൂടുതലായി പ്രയോജനം ചെയ്യുന്നതിന് ഈ ഡിവിഡി-യിൽ ഒരു “വീഡിയോ ക്വിസ്സും” പല “പഠന പ്രവർത്തനങ്ങളും” ഉൾപ്പെടുത്തിയിട്ടുണ്ട്.
വീഡിയോ കണ്ടിട്ട് നിങ്ങളോടുതന്നെ ചോദിക്കുക: (1) യഹോവ മെച്ചപ്പെട്ട ഒരു രാജാവിനെ തിരഞ്ഞെടുത്തത് എന്തുകൊണ്ട്? (1 ശമൂ. 15:10, 11; 16:1) (2) ദാവീദിന്റെ സഹോദരന്മാരിൽ ആരെയും അവൻ തിരഞ്ഞെടുക്കാഞ്ഞത് എന്തുകൊണ്ട്? (1 ശമൂ. 16:6, 7) (3) ദാവീദ് കിന്നരം വായിക്കാൻ ശൗൽ ആഗ്രഹിച്ചത് എന്തുകൊണ്ട്? (1 ശമൂ. 16:14-23) (4) ഗൊല്യാത്ത് ആരായിരുന്നു? (1 ശമൂ. 17:4-10) (5) ഗൊല്യാത്തിനെ നേരിടാൻ ദാവീദ് ആഗ്രഹിച്ചത് എന്തുകൊണ്ട്? (1 ശമൂ. 17:23, 24, 36, 37) (6) യോനാഥാൻ ആരായിരുന്നു? (1 ശമൂ. 14:1) (7) ശൗൽ ദാവീദിന്റെ കടുത്ത ശത്രുവായി മാറിയത് എപ്പോൾ? (1 ശമൂ. 18:25-29) (8) ദാവീദ് ശൗലിനെ കൊല്ലാതിരുന്നത് എന്തുകൊണ്ട്? (1 ശമൂ. 26:7-11) (9) ശൗൽ മരിച്ചത് എങ്ങനെ? (1 ശമൂ. 31:1-6) (10) യോനാഥാന്റെ മരണത്തോട് ദാവീദ് എങ്ങനെ പ്രതികരിച്ചു? (2 ശമൂ. 1:11, 12) (11) യഹോവ ദാവീദിനോട് എന്തു വാഗ്ദാനം ചെയ്തു? (2 ശമൂ. 7:12, 13, 16) (12) ദാവീദ് ഗൗരവമുള്ള എന്തു തെറ്റു ചെയ്തു? (2 ശമൂ. 11:1-5, 14-17) (13) തന്റെ പ്രവൃത്തിയിൽ അഗാധമായ ദുഃഖമുണ്ടെന്ന് ദാവീദ് പ്രകടമാക്കിയത് എങ്ങനെ? (സങ്കീ. 51) (14) യുവാവായ ശലോമോനെ ദാവീദ് എന്തെല്ലാം പാഠങ്ങൾ പഠിപ്പിച്ചു? (1 രാജാ. 2:1-4; 1 ദിന. 22:6-13; 28:9, 10) (15) യേശുവിന്റെ ഭരണം ദാവീദിനും യോനാഥാനും നിങ്ങൾക്കും എങ്ങനെ പ്രയോജനം ചെയ്യും?—യെശ. 11:6-9; യോഹ. 11:25, 26.
ഇപ്പോൾ ധ്യാനിക്കുക: ദൈവത്തിൽ ദാവീദ് പ്രകടമാക്കിയതുപോലുള്ള ആശ്രയം നിങ്ങൾക്ക് എങ്ങനെ അനുകരിക്കാൻ കഴിയും?
മാതാപിതാക്കളേ, ദാവീദിനെപ്പോലെ ദൈവത്തിൽ ആശ്രയിക്കേണ്ടതിന്റെ കാലാതീത പ്രാധാന്യം നിങ്ങളുടെ കുട്ടികളിൽ ഉൾനടുക.—സങ്കീ. 56:11.