ചികിത്സാരംഗത്തെ ഒരു സുപ്രധാന പ്രവണത വിശേഷവത്കരിക്കുന്ന വീഡിയോ
നിയമരംഗത്തും ആരോഗ്യ പരിപാലന രംഗത്തും പ്രവർത്തിക്കുന്ന വ്യക്തികൾ ചികിത്സതേടുന്ന രോഗികളുടെ സദാചാര വീക്ഷണങ്ങൾക്കും അവകാശങ്ങൾക്കും പൂർവാധികം ശ്രദ്ധ നൽകിത്തുടങ്ങിയിരിക്കുന്നു. ഇത് യഹോവയുടെ സാക്ഷികൾക്കു പ്രയോജനം നേടാൻ കഴിയുന്നതരം പുതിയ ചികിത്സാ സമ്പ്രദായങ്ങളും സമീപനങ്ങളും ഉരുത്തിരിയാൻ ഇടയാക്കിയിരിക്കുന്നു. (പ്രവൃ. 15:28, 29) രക്തപ്പകർച്ചയ്ക്കു പകരമുള്ള ചികിത്സ—രോഗിയുടെ ആവശ്യങ്ങളും അവകാശങ്ങളും നിറവേറ്റുന്നു (ഇംഗ്ലീഷ്) എന്ന വീഡിയോയുടെ പ്രതിപാദ്യവിഷയം അതാണ്. അതു കാണുക, എന്നിട്ട് എന്തു പഠിച്ചു എന്നത് പുനരവലോകനം ചെയ്യുക.—കുറിപ്പ്: വീഡിയോയിൽ ശസ്ത്രക്രിയയുടെ ഹ്രസ്വ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ കൊച്ചുകുട്ടികളോടൊപ്പം ഈ വീഡിയോ കാണുന്നതിൽ മാതാപിതാക്കൾ വിവേചന ഉപയോഗിക്കണം.
(1) വൈദ്യശാസ്ത്ര രംഗത്തുള്ള ചിലർ രക്തപ്പകർച്ചയെക്കുറിച്ച് പുനർവിചിന്തനം ചെയ്യുന്നത് എന്തുകൊണ്ട്? (2) രക്തപ്പകർച്ച കൂടാതെ നടത്താവുന്ന സങ്കീർണമായ ശസ്ത്രക്രിയകൾക്ക് മൂന്ന് ഉദാഹരണങ്ങൾ നൽകുക. (3) ലോകവ്യാപകമായി എത്ര ഡോക്ടർമാരും ശസ്ത്രക്രിയാവിദഗ്ധരും രക്തപ്പർച്ച കൂടാതെ രോഗികളെ ചികിത്സിക്കാനുള്ള മനസ്സൊരുക്കം പ്രകടിപ്പിച്ചിട്ടുണ്ട്? അപ്രകാരം ചെയ്യാൻ അവർ സന്നദ്ധരായിരിക്കുന്നത് എന്തുകൊണ്ട്? (4) അടുത്തകാലത്ത് ആശുപത്രികളിൽ നടത്തിയ പഠനങ്ങൾ രക്തത്തിന്റെ ഉപയോഗം സംബന്ധിച്ച് എന്തു വെളിപ്പെടുത്തിയിരിക്കുന്നു? (5) രക്തപ്പകർച്ചയോടു ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ഏവ? (6) രക്തപ്പകർച്ചയ്ക്കു പകരമുള്ള സംവിധാനങ്ങളുടെ പ്രയോജനങ്ങൾ സംബന്ധിച്ച് അനേകം വിദഗ്ധർ ഏതു നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നു? (7) എന്താണ് വിളർച്ചയ്ക്കു (anemia) കാരണം? മനുഷ്യർക്ക് അത് എത്രത്തോളം താങ്ങാൻ കഴിയും? ഈ കുറവു പരിഹരിക്കാൻ എന്തു ചെയ്യാനാകും? (8) ഒരു രോഗിയുടെ ശരീരത്തിൽ അരുണ രക്താണുക്കളുടെ ഉത്പാദനം എങ്ങനെ ത്വരിതപ്പെടുത്താവുന്നതാണ്? (9) ശസ്ത്രക്രിയയുടെ സമയത്തുള്ള രക്തനഷ്ടം കുറയ്ക്കാൻ എന്തെല്ലാം ചെയ്തുവരുന്നു? (10) രക്തപ്പകർച്ചയ്ക്കു പകരമുള്ള സംവിധാനങ്ങൾ, കുട്ടികളിലും അതുപോലെ ജീവനു ഭീഷണിയുള്ള അടിയന്തിര സാഹചര്യങ്ങളിലും ഫലപ്രദമാണോ? (11) ഉത്തമ വൈദ്യശുശ്രൂഷയുടെ സുപ്രധാന സദാചാര തത്ത്വങ്ങളിൽ ഒന്ന് എന്താണ്? (12) ക്രിസ്ത്യാനികൾ രക്തരഹിത ചികിത്സാരീതികൾ സംബന്ധിച്ച് നേരത്തേതന്നെ തിരഞ്ഞെടുപ്പു നടത്തേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? നമുക്ക് ഇത് എങ്ങനെ ചെയ്യാൻ കഴിയും?
ഈ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്ന ചിലതരം ചികിത്സകൾ സ്വീകരിക്കണോ വേണ്ടയോ എന്നത് ഓരോ വ്യക്തിയുടെയും ബൈബിൾ പരിശീലിത മനസ്സാക്ഷിയനുസരിച്ച് തീരുമാനിക്കേണ്ട ഒരു സംഗതിയാണ്. നിങ്ങൾക്കും മക്കൾക്കുംവേണ്ടി, രക്തപ്പകർച്ചയ്ക്കു പകരമുള്ള ഏതു ചികിത്സാരീതികൾ സ്വീകരിക്കണമെന്നതു സംബന്ധിച്ച് നിങ്ങൾ ഒരു തീരുമാനമെടുത്തിട്ടുണ്ടോ? നിങ്ങളുടെ തീരുമാനങ്ങളും അതിന്റെ കാരണവും സംബന്ധിച്ച് സാക്ഷികളല്ലാത്ത നിങ്ങളുടെ കുടുംബാംഗങ്ങളെയും പറഞ്ഞു മനസ്സിലാക്കിയിരിക്കണം.—വീക്ഷാഗോപുരത്തിന്റെ 2004 ജൂൺ 15, 2000 ഒക്ടോബർ 15 ലക്കങ്ങളിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.