ശ്രദ്ധാപൂർവം കാണേണ്ട ഒരു വീഡിയോ
“ഈ വീഡിയോ നിങ്ങളെ ശരിക്കും ഇരുത്തി ചിന്തിപ്പിക്കും!”
“ഈ വീഡിയോ എന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു!”
“ഞാൻ വല്ലാതെ വികാരാധീനയായി!”
1 യുവജനങ്ങൾ ചോദിക്കുന്നു—എനിക്ക് എങ്ങനെ യഥാർഥ സുഹൃത്തുക്കളെ നേടാനാകും? (ഇംഗ്ലീഷ്) എന്ന വീഡിയോ ആദ്യം കണ്ടപ്പോൾ നിങ്ങൾക്ക് അങ്ങനെയാണോ തോന്നിയത്? ഏതാനും വർഷങ്ങൾക്കുമുമ്പ് ഒരു യുവസഹോദരന് പ്രയാസകരമായ ഒരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടിവന്നു, അവൻ തിരഞ്ഞെടുത്ത കൂട്ടുകാരായിരുന്നു അതിനു കാരണം. അവരുമായുള്ള സൗഹൃദം സത്യത്തിലുള്ള അവന്റെ താത്പര്യവും യഹോവയുമായുള്ള ബന്ധവും നഷ്ടമാകാൻ ഇടയാക്കി. അങ്ങനെയിരിക്കുമ്പോഴാണ് യഥാർഥ സുഹൃത്തുക്കൾ വീഡിയോ പ്രകാശനം ചെയ്തത്. അവൻ ഇപ്രകാരം എഴുതി: “പല പ്രാവശ്യം ഞാൻ ആ വീഡിയോ കണ്ടു, ഓരോ തവണ കണ്ടപ്പോഴും എനിക്ക് കരച്ചിൽ അടക്കാനായില്ല. തക്കസമയത്തു ലഭിച്ച ആ സഹായത്തിന് ഞാൻ യഹോവയോടു നന്ദി പറഞ്ഞു.” ജീവിതരീതിക്ക് മാറ്റംവരുത്താനും നല്ല സുഹൃത്തുക്കളെ നേടാനും ആ വീഡിയോ അവനെ പ്രചോദിപ്പിച്ചു. അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഓരോ കാലഘട്ടത്തിലും, യുവപ്രായത്തിലുള്ളവരെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് [വീഡിയോയുടെ പ്രസാധകർക്ക്] നന്നായി അറിയാം എന്നതു വ്യക്തം.” മാതാപിതാക്കളേ, യുവജനങ്ങളേ, നിങ്ങൾ കുടുംബ അധ്യയനത്തിനായി അടുത്ത തവണ കൂടിവരുമ്പോൾ ഈ വീഡിയോ ഒരിക്കൽക്കൂടെ കാണാൻ ക്രമീകരിച്ചുകൂടേ? ഓരോ ഭാഗത്തിനും ശേഷം വീഡിയോ നിറുത്തിയിട്ട് തുടർന്നുവരുന്ന ഖണ്ഡികകളിലെ ചോദ്യങ്ങളെക്കുറിച്ച് തുറന്ന്, സത്യസന്ധമായി ചർച്ച ചെയ്യുക.
2 ആമുഖം: ആരാണ് ഒരു യഥാർഥ സുഹൃത്ത്?—സദൃ. 18:24.
3 സൗഹൃദത്തിനു വിഘാതമാകുന്ന കാര്യങ്ങൾ: ഒറ്റപ്പെട്ടെന്ന തോന്നൽ മറികടക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? (ഫിലി. 2:4) വ്യക്തിത്വം മെച്ചപ്പെടുത്താൻ നിങ്ങൾക്കു മനസ്സൊരുക്കം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്, അതിന് ആർക്കു നിങ്ങളെ സഹായിക്കാനാകും? കൂടുതൽ സുഹൃത്തുക്കളെ സമ്പാദിക്കാനുള്ള അവസരങ്ങൾ എങ്ങനെ ലഭിക്കും, അവരെ എവിടെ കണ്ടെത്താനാകും?—2 കൊരി. 6:13.
4 ദൈവവുമായുള്ള സൗഹൃദം: യഹോവയുമായി അടുത്തബന്ധം വളർത്തിയെടുക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും, അത് തക്ക മൂല്യമുള്ളതായിരിക്കുന്നത് എന്തുകൊണ്ട്? (സങ്കീ. 34:8) ദൈവവുമായുള്ള നിങ്ങളുടെ സൗഹൃദത്തെ ഏറ്റവും ബലിഷ്ഠമാക്കാൻ കഴിയുന്നത് ആർക്കാണ്?
5 മോശം സുഹൃത്തുക്കൾ: മോശം സുഹൃത്തുക്കൾ ആരാണ്? (1 കൊരി. 15:33) അത്തരം കൂട്ടുകാർ ഒരുവനെ ആത്മീയ നാശത്തിലേക്കു നയിച്ചേക്കാവുന്നത് എങ്ങനെ? ദീനായെക്കുറിച്ചുള്ള ബൈബിൾ വിവരണം നിങ്ങളെ എന്തു പഠിപ്പിക്കുന്നു?—ഉല്പ. 34:1, 2, 7, 19.
6 ഒരു ആധുനികകാല നാടകം: ഏകാന്തത താരയെ ബാധിച്ചതെങ്ങനെ? ലോകക്കാരായ യുവജനങ്ങളുമായുള്ള സഹവാസത്തെ അവൾ ന്യായീകരിച്ചത് എങ്ങനെ? അവർ അവളെ ഏത് അപകടങ്ങളിലേക്കു നയിച്ചു? അവളുടെ അപകടാവസ്ഥ മനസ്സിലാക്കാൻ മാതാപിതാക്കൾക്കു കഴിയാതിരുന്നത് എന്തുകൊണ്ട്, എന്നാൽ ആത്മീയമായി സുഖം പ്രാപിക്കാൻ ഏതു മനോഭാവത്തോടെ അവർ അവളെ സഹായിച്ചു? ഒരു പയനിയർ സഹോദരി താരയുടെ ഒരു യഥാർഥ സുഹൃത്ത് ആണെന്നു തെളിയിച്ചത് എങ്ങനെ? ക്രിസ്ത്യാനികൾ സദൃശവാക്യങ്ങൾ 13:20-നും യിരെമ്യാവു 17:9-നും ചെവികൊടുക്കേണ്ടത് എന്തുകൊണ്ട്? താര എന്തു സുപ്രധാന പാഠം പഠിച്ചു?
7 ഉപസംഹാരം: ഈ വീഡിയോയിൽനിന്നു നിങ്ങൾ എന്തു പാഠം പഠിച്ചിരിക്കുന്നു? മറ്റുള്ളവരെ സഹായിക്കാൻ നിങ്ങൾക്ക് ഇത് എങ്ങനെ ഉപയോഗിക്കാൻ കഴിയും?—സങ്കീ. 71:17.