മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരം ജൂൺ 15
“തെറ്റും ശരിയും സംബന്ധിച്ച് ഇന്നു പലർക്കും സ്വന്തം നിലവാരങ്ങൾ ആണുള്ളത് എന്നു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] എന്നാൽ ഒരു വിശുദ്ധ ഗ്രന്ഥത്തിലെ നിർദേശങ്ങൾ കാലഹരണപ്പെടാത്തവയാണ്. അതിനുള്ള ഒരു ഉദാഹരണമാണിത്. [6-7 പേജുകളിലെ ചതുരത്തിലുള്ള ഒരു തിരുവെഴുത്തു വായിക്കുക.] ബൈബിളിന്റെ ധാർമിക മൂല്യങ്ങൾ നമുക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്ന് ഈ മാസിക വിശദീകരിക്കുന്നു.”
ഉണരുക! ജൂൺ
“പണമുണ്ടെങ്കിലേ ജീവിക്കാനാകൂ. എന്നാൽ പണമുണ്ടാക്കാനുള്ള ശ്രമം പരിധിവിട്ടു പോകാൻ സാധ്യതയുണ്ടോ? നിങ്ങൾക്ക് എന്തു തോന്നുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] സമ്പത്തിനായി പരക്കംപായുന്നതിന്റെ അനന്തരഫലത്തെക്കുറിച്ച് ഇവിടെ പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. [1 തിമൊഥെയൊസ് 6:10 വായിക്കുക.] ജീവിതം ലളിതമാക്കുന്നതിനും കുറഞ്ഞ ചെലവിൽ ജീവിക്കുന്നതിനും സഹായകമായ ചില പ്രായോഗിക നിർദേശങ്ങൾ ഈ മാസികയിലുണ്ട്.”
വീക്ഷാഗോപുരം ജൂലൈ 1
“വർഗത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും പേരിൽ നിരവധി ആളുകൾ ഇന്ന് ദുഷ്പെരുമാറ്റത്തിനു വിധേയമാകുന്നുണ്ട്. അത് എന്തുകൊണ്ടെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഇവിടെ നൽകിയിരിക്കുന്ന കാരണം ശ്രദ്ധിക്കുക. [1 യോഹന്നാൻ 4:20 വായിക്കുക.] ‘വംശീയ ഐക്യം സാധ്യമോ?’ എന്ന ചോദ്യത്തിന് ഈ മാസിക ഉത്തരം നൽകുന്നു.”
ഉണരുക! ജൂലൈ
“സഹജ ജ്ഞാനത്താൽ പ്രവർത്തിക്കുന്ന മൃഗങ്ങളിൽനിന്നു വ്യത്യസ്തമായി മനുഷ്യർക്ക് ധാർമിക മൂല്യങ്ങൾ തിരഞ്ഞെടുക്കാനും അതിനനുസരിച്ചു ജീവിക്കാനുമുള്ള പ്രാപ്തിയുണ്ട്. ആശ്രയയോഗ്യമായ മാർഗനിർദേശങ്ങൾക്കായി നമുക്ക് എവിടേക്കു തിരിയാനാകുമെന്നാണു നിങ്ങൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് സങ്കീർത്തനം 119:105 വായിക്കുക.] ബൈബിളിൽ കാണുന്ന മാർഗനിർദേശങ്ങളുടെ മേന്മയെക്കുറിച്ച് ഈ മാസിക വിവരിക്കുന്നു.”