മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരം മേയ് 15
“ഈ ചോദ്യത്തിനു നിങ്ങൾ എന്ത് ഉത്തരം നൽകും? [കവർ പേജിലെ ചോദ്യം വായിച്ചുകേൾപ്പിച്ചിട്ട് പ്രതികരിക്കാൻ അനുവദിക്കുക.] ബൈബിൾ, പ്രത്യാശയ്ക്കു വകനൽകുന്നു. [മത്തായി 6:9, 10 വായിക്കുക.] ഭൂമിയിൽ ദൈവേഷ്ടം നിറവേറാൻ ദൈവരാജ്യം ഇടയാക്കുന്നത് എങ്ങനെയെന്ന് ഈ മാസിക വിശദീകരിക്കുന്നു.”
ഉണരുക! മേയ്
“നമ്മുടെ പ്രവർത്തനങ്ങളും അതുപോലെതന്നെ നമ്മുടെ ഭാവിയും ദൈവം മുൻനിർണയിച്ചിരിക്കുന്നുവെന്നു നിങ്ങൾ വിശ്വസിക്കുന്നുവോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഈ തിരുവെഴുത്തനുസരിച്ച് തങ്ങളുടെ ജീവിതഗതി തിരഞ്ഞെടുക്കാൻ ദൈവം ആളുകളെ അനുവദിക്കുന്നു. [ആവർത്തനപുസ്തകം 30:19 വായിക്കുക.] ബൈബിൾ ഈ വിഷയത്തെക്കുറിച്ച് എന്തു പറയുന്നുവെന്ന് ഈ ലേഖനത്തിൽ കാണാനാകും.” 12-ാം പേജിൽ ആരംഭിക്കുന്ന ലേഖനം വിശേഷവത്കരിക്കുക.
വീക്ഷാഗോപുരം ജൂൺ 1
“ദുഷ്ടത പ്രവർത്തിക്കുന്നവരെക്കുറിച്ച് എല്ലാ ദിവസവുംതന്നെ നാം കേൾക്കുന്നു. [പ്രാദേശികമായി അറിയാവുന്ന ഒരു ഉദാഹരണം പറയുക.] അദൃശ്യവും ദ്രോഹകരവുമായ ഒരു ഉറവിൽനിന്നുള്ള സ്വാധീനമാണോ ആളുകളെ ഇതിനു പ്രേരിപ്പിക്കുന്നതെന്നു നിങ്ങൾ എന്നെങ്കിലും ചിന്തിച്ചുപോയിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് വെളിപ്പാടു 12:12 വായിക്കുക.] നമ്മുടെ സംരക്ഷണത്തിനായി എന്തുചെയ്യാനാകുമെന്ന് ഈ മാസിക വിശദീകരിക്കുന്നു.”
ഉണരുക! ജൂൺ
“ഇതു സംബന്ധിച്ച നിങ്ങളുടെ അഭിപ്രായം അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. [1 തിമൊഥെയൊസ് 6:10 വായിക്കുക.] പണത്തിനും ധനസമ്പാദനത്തിനും വേണ്ടി ജീവിക്കുന്നവർ വാസ്തവത്തിൽ ദുരിതമനുഭവിക്കുമെന്നു നിങ്ങൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ധനത്തിനു പിന്നാലെ പരക്കംപായുന്നതിന്റെ തിക്തഫലങ്ങളെക്കുറിച്ച് ഈ മാസിക വിശദീകരിക്കുന്നു.”