മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ജനുവരി - മാർച്ച്
“കുടുംബത്തിൽ ഒരച്ഛന്റെ റോൾ വളരെ പ്രധാനപ്പെട്ടതാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഒരു നല്ല അച്ഛനായിരിക്കാൻ എന്തു ചെയ്യണമെന്നാണു താങ്കൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] തന്റെ പിതാവിന്റെ മാതൃക യേശുവിനെ ഏതുവിധത്തിലാണു സ്വാധീനിച്ചതെന്നു ഞാൻ കാണിച്ചുതരട്ടെ. [പ്രതികരണം അനുകൂലമാണെങ്കിൽ യോഹന്നാൻ 5:19 വായിച്ചുകേൾപ്പിക്കുക.] കുടുംബത്തിൽ ഒരു പിതാവ് ശ്രദ്ധ നൽകേണ്ട ആറു വശങ്ങളെക്കുറിച്ച് ഈ ലേഖനം പ്രതിപാദിക്കുന്നു.” 20-ാം പേജിലെ ലേഖനം കാണിച്ചുകൊടുക്കുക.
ഉണരുക! ജനുവരി - മാർച്ച്
“ദൈവത്തിന്റെ പ്രകൃതത്തെക്കുറിച്ച് മതങ്ങൾക്ക് വ്യത്യസ്ത വീക്ഷണങ്ങളാണ് ഉള്ളത്. [ദൈവികവിഷയങ്ങൾ ചർച്ച ചെയ്യാൻ വീട്ടുകാരനു താത്പര്യമുണ്ടെന്ന് തോന്നിയാൽ മാത്രം സംഭാഷണം തുടരുക.] യേശു ദൈവത്തെക്കുറിച്ച് എന്താണു പറഞ്ഞതെന്ന് ഞാൻ കാണിച്ചുതരട്ടെ? ഈ വാക്യം പറയുന്നതു ശ്രദ്ധിക്കുക. [യോഹന്നാൻ 4:24 വായിച്ചുകേൾപ്പിക്കുക.] ‘ദൈവത്തിന്റെ പ്രകൃതം എന്ത്?’ എന്ന ഈ ലേഖനത്തിൽ അതേക്കുറിച്ച് വിശദമായി പറഞ്ഞിരിക്കുന്നു.” 18-ാം പേജിലെ ലേഖനം കാണിച്ചുകൊടുക്കുക.