മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ജനുവരി - മാർച്ച്
“ദാമ്പത്യപ്രശ്നങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ തങ്ങളുടെ വിവാഹബന്ധം ശക്തിപ്പെടുത്താൻ ഭാര്യാഭർത്താക്കന്മാർക്ക് എന്തു ചെയ്യാൻ സാധിക്കും എന്നാണ് താങ്കൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട്, ഒരു വാക്യം വായിച്ചു കേൾപ്പിക്കട്ടെ എന്നു ചോദിക്കുക. വീട്ടുകാരനു താത്പര്യമുണ്ടെന്നു കാണുന്നപക്ഷം ഇയ്യോബ് 31:1 വായിക്കുക.] ദാമ്പത്യത്തിൽ പ്രതിബദ്ധത നിലനിറുത്താൻ സഹായകമായ ചില തിരുവെഴുത്തു തത്ത്വങ്ങളാണ് ഈ ലേഖനത്തിൽ.” 12-ാം പേജിലുള്ള ലേഖനം വിശേഷവത്കരിക്കുക.
ഉണരുക! ജനുവരി – മാർച്ച്
“ഇന്റർനെറ്റിന് പല പ്രയോജനങ്ങളുമുണ്ടെങ്കിലും അതിൽ അപകടങ്ങൾ പതിയിരിപ്പുണ്ട്. നമ്മുടെ കുട്ടികളെ ഇന്റർനെറ്റിലെ അപകടങ്ങളിൽനിന്ന് എങ്ങനെ സംരക്ഷിക്കാനാകും? [പ്രതികരിക്കാൻ അനുവദിക്കുക.] ഈ പഴമൊഴി എന്താണ് പറയുന്നതെന്നു ശ്രദ്ധിക്കൂ. [വീട്ടുകാരനു താത്പര്യമുണ്ടെന്നു കാണുന്നപക്ഷം സദൃശവാക്യങ്ങൾ 18:1 വായിച്ച് വിശദീകരിക്കുക.] ഈ ലേഖനം വിശേഷവത്കരിക്കുന്ന ആറ് തത്ത്വങ്ങളിൽ ഒന്നാണ് ഇത്. കുട്ടികളെ സംരക്ഷിക്കാൻ ഈ ലേഖനം തീർച്ചയായും മാതാപിതാക്കളെ സഹായിക്കും.” 12-ാം പേജിലെ ലേഖനം വിശേഷവത്കരിക്കുക.