മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ഒക്ടോബർ – ഡിസംബർ
“കൗമാരപ്രായത്തിലുള്ള കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നത് അത്ര എളുപ്പമല്ലെന്ന് മാതാപിതാക്കൾ പൊതുവെ പറയാറുണ്ട്. എന്നാൽ ഈ വെല്ലുവിളിയെ മാതാപിതാക്കൾക്ക് എങ്ങനെ വിജയകരമായി നേരിടാനാകും? [പ്രതികരിക്കാൻ അനുവദിക്കുക.] ഇക്കാര്യത്തിൽ സഹായകമായ ചില ഉപദേശങ്ങൾ ഞാൻ തിരുവെഴുത്തുകളിൽനിന്ന് വായിച്ചു കേൾപ്പിക്കട്ടേ? [വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ ഫിലിപ്പിയർ 4:5 വായിക്കുക.] മാതാപിതാക്കൾക്ക് സഹായകമായ പല തിരുവെഴുത്തു തത്ത്വങ്ങളും ഈ ലേഖനത്തിലുണ്ട്.” 10-ാം പേജിലെ ലേഖനം കാണിക്കുക.
ഉണരുക! ഒക്ടോബർ – ഡിസംബർ
“പലരും ഇന്ന് വിഷാദത്തിന് അടിമകളായിത്തീരുന്നു. വൈകാരികവേദന അനുഭവിക്കുന്നവരുടെ കാര്യത്തിൽ ദൈവം വ്യക്തിപരമായി ചിന്തയുള്ളവനാണെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. കൂടുതലായ ചർച്ചയ്ക്ക് വീട്ടുകാരനു താത്പര്യമുണ്ടെങ്കിൽ അനുവാദം ചോദിച്ചിട്ട് സങ്കീർത്തനം 34:18 വായിക്കുക.] വിഷാദരോഗത്തിന് ചികിത്സയും ആവശ്യമായിരുന്നേക്കാമെങ്കിലും അങ്ങനെയുള്ളവർക്ക് ദൈവത്തിൽനിന്ന് എന്തു സഹായം ലഭിക്കുന്നുവെന്ന് ഈ മാസിക വിവരിക്കുന്നു. അവർക്കു സാന്ത്വനമേകാനായി നമുക്ക് എന്തു പറയാനാകുമെന്നും അതു പറയുന്നു.”