മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ഒക്ടോബർ – ഡിസംബർ
“കുട്ടികളെ വളർത്തൽ, സ്നേഹം, ആത്മസംതൃപ്തി എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ധാരാളം പുസ്തകങ്ങൾ ഇന്ന് പ്രചാരത്തിലുണ്ട്. ആകട്ടെ, അത്തരം പുസ്തകങ്ങൾ നിങ്ങൾക്ക് ഉപകരിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] നമുക്ക് ആശ്രയിക്കാൻപറ്റിയ മാർഗനിർദേശങ്ങൾ തരുന്ന ഒരു പുസ്തകത്തിനുനേരെ ഇന്നു പലരും കണ്ണടയ്ക്കുന്നു. [2 തിമൊഥെയൊസ് 3:16 വായിക്കുക.] ബൈബിളിലുള്ള നമ്മുടെ വിശ്വാസം എങ്ങനെ വളർത്താമെന്നും അത് നമുക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്നും ഈ ലേഖനം വിശദീകരിക്കുന്നു.”
ഉണരുക! ഒക്ടോബർ – ഡിസംബർ
“ദൈവാനുഗ്രഹത്തിന്റെ തെളിവാണ് സമ്പത്ത് എന്നു പലരും പറയാറുണ്ട്. നിങ്ങൾക്ക് എന്തു തോന്നുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] എന്നാൽ ഇതു സംബന്ധിച്ച് ഒരു തിരുവെഴുത്ത് ഞാൻ വായിക്കട്ടേ? [വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ സദൃശവാക്യങ്ങൾ 11:28 വായിക്കുക.] ദൈവത്തെ സേവിക്കുന്നവർക്ക് വാസ്തവത്തിൽ എന്ത് അനുഗ്രഹങ്ങളാണ് പ്രതീക്ഷിക്കാനാകുക എന്ന് 24-ാം പേജിലെ ലേഖനം കാണിച്ചുതരുന്നു.”
വീക്ഷാഗോപുരം ജനുവരി – മാർച്ച്
“ദമ്പതികൾക്കിടയിൽ പലപ്പോഴും കലഹത്തിനു വഴിവെക്കുന്ന ഒരു വിഷയമാണ് പണം. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ നമുക്കെങ്ങനെ കഴിയും? [പ്രതികരിക്കാൻ അനുവദിക്കുക.] പണത്തെക്കാൾ വിലയേറിയ ഒന്നിനെക്കുറിച്ച് തിരുവെഴുത്തുകൾ പറയുന്നുണ്ട്. ഞാൻ അതൊന്നു വായിച്ചുകേൾപ്പിക്കട്ടേ? [വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ സഭാപ്രസംഗി 7:12 വായിക്കുക.] ദമ്പതികൾക്ക് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനാവശ്യമായ പ്രായോഗിക നിർദേശങ്ങളടങ്ങിയതാണ് ഈ ലേഖനം.” 18-ാം പേജിലെ ലേഖനം ശ്രദ്ധയിൽപ്പെടുത്തുക.
ഉണരുക! ജനുവരി – മാർച്ച്
“കുടുംബജീവിതം പ്രശ്നരഹിതമായ ഒന്നല്ല. ആശ്രയിക്കാൻ പറ്റുന്ന പ്രായോഗികമായ നിർദേശങ്ങൾ കുടുംബങ്ങൾക്ക് എവിടെനിന്ന് ലഭിക്കുമെന്നാണ് നിങ്ങൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക. ‘ഒരു തിരുവെഴുത്ത് വായിച്ചുകേൾപ്പിക്കട്ടെ’ എന്നു ചോദിക്കുക. വീട്ടുകാരന് താത്പര്യമുണ്ടെങ്കിൽ സങ്കീർത്തനം 32:8 വായിക്കുക.] കുടുംബങ്ങൾക്ക് ബാധകമാക്കാൻ കഴിയുന്ന ചില ദൈവിക തത്ത്വങ്ങൾ ഉണരുക!യുടെ ഈ പ്രത്യേക പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു.”