മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ജൂലൈ – സെപ്റ്റംബർ
“ആളുകളുടെ ശുചിത്വനിലവാരങ്ങൾ വ്യത്യസ്തമാണെന്ന കാര്യം താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ശുചിത്വം പ്രധാനമായിരിക്കുന്നതിന്റെ ഒരു കാരണം ഞാൻ തിരുവെഴുത്തുകളിൽനിന്നു കാണിച്ചുതരട്ടെ? [പ്രതികരണം അനുകൂലമെങ്കിൽ 1പത്രോ 1:16 വായിച്ചുകേൾപ്പിക്കുക.] ശുചിത്വം പാലിക്കാൻ സഹായിക്കുന്ന ചില പ്രായോഗിക നിർദേശങ്ങൾ ഈ മാസികയിലുണ്ട്. 9-ാം പേജിലെ ലേഖനം വിശേഷവത്കരിക്കുക.
ഉണരുക! ജൂലൈ – സെപ്റ്റംബർ
“ഇന്ന് കുട്ടികൾക്കു വളരെയേറെ കാര്യങ്ങൾ ചെയ്യാനുള്ളതുകൊണ്ട് അവർ മാനസികമായി വലിയ പിരിമുറുക്കം അനുഭവിക്കുന്നുണ്ട്. താങ്കൾക്ക് എന്തു തോന്നുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] നമ്മുടെ കുട്ടികൾക്കു സഹായകമായ ഒരു ബുദ്ധിയുപദേശം ഞാൻ ബൈബിളിൽനിന്നു കാണിച്ചുതരട്ടെ? [പ്രതികരണം അനുകൂലമെങ്കിൽ സദൃ 21:5 വായിച്ചുകേൾപ്പിക്കുക.] സമ്മർദം ലഘൂകരിക്കാൻ കുട്ടികളെ സഹായിക്കുന്ന ഒട്ടേറെ പ്രായോഗിക നിർദേശങ്ങൾ ഈ മാസികയിലുണ്ട്.”