മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ജൂലൈ – സെപ്റ്റംബർ
“ലോകത്തിലുള്ള സകല കഷ്ടപ്പാടുകളും എന്നെങ്കിലും അവസാനിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഇക്കാര്യത്തിൽ നമുക്കു പ്രത്യാശ പകരുന്ന ഒരു ദൈവികവാഗ്ദാനം ഞാൻ നിങ്ങൾക്കു കാണിച്ചുതരട്ടേ? [വീട്ടുകാരന് താത്പര്യമുണ്ടെന്നു തോന്നുന്നപക്ഷം പേജ് 7-ലെ ഒരു തിരുവെഴുത്തു വായിക്കുക.] എപ്പോൾ, എങ്ങനെ ദൈവം എല്ലാ ദുരിതങ്ങൾക്കും അറുതിവരുത്തുമെന്ന് ഈ മാസിക കാണിച്ചുതരുന്നു.”
ഉണരുക! ജൂലൈ – സെപ്റ്റംബർ
“ചില ആളുകൾ ഒരു സ്രഷ്ടാവുണ്ടെന്നു വിശ്വസിക്കുന്നു. മറ്റുചിലരാകട്ടെ അത്തരം വിശ്വാസം അശാസ്ത്രീയവും അടിസ്ഥാനരഹിതവും ആണെന്നു കരുതുന്നു. നിങ്ങളുടെ അഭിപ്രായം എന്താണ്? [പ്രതികരിക്കാൻ അനുവദിക്കുക.] തിരുവെഴുത്തുകൾ യഥാർഥ വിശ്വാസത്തെ എങ്ങനെയാണു നിർവചിക്കുന്നതെന്ന് ഞാൻ വായിച്ചുകേൾപ്പിക്കട്ടേ? [വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ എബ്രായർ 11:1 വായിക്കുക.] ഒരു സ്രഷ്ടാവിലേക്കു വിരൽചൂണ്ടുന്ന ചില തെളിവുകൾ ഈ ലേഖനം ചർച്ചചെയ്യുന്നു.” 18-ാം പേജിൽ തുടങ്ങുന്ന ലേഖനം കാണിക്കുക.