മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ജൂലൈ – സെപ്റ്റംബർ
“ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യവും നേരത്തേതന്നെ നിശ്ചയിക്കപ്പെട്ടിരിക്കുകയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] സ്നേഹവും നീതിയുമുള്ള നമ്മുടെ സ്രഷ്ടാവ് അപ്രകാരം ചെയ്യുമെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? [കൂടുതലായ ചർച്ചയ്ക്ക് വീട്ടുകാരന് താത്പര്യമുണ്ടെങ്കിൽ സഭാപ്രസംഗി 9:11 വായിക്കുക.] ഭൂമിയുടെ കാര്യത്തിൽ ശോഭനമായ ഒരു ഭാവി ഉണ്ടായിരിക്കുമെന്ന് ദൈവം മുൻനിശ്ചയിച്ചിട്ടുണ്ടെങ്കിലും, നാം എങ്ങനെ ജീവിതം നയിക്കുമെന്ന് സ്വന്തമായി തീരുമാനിക്കാൻ അവൻ നമ്മെ ഓരോരുത്തരെയും അനുവദിക്കുന്നുവെന്ന് ഈ മാസിക വിശദമാക്കുന്നു.”
ഉണരുക! ജൂലൈ – സെപ്റ്റംബർ
“അവിശ്വസ്തത മൂലം ഇന്ന് പല വിവാഹങ്ങളും തകരുകയാണ്. വിവാഹം നിലനിറുത്താൻ കാലങ്ങളോളം സഹായിച്ചിട്ടുള്ള ചില ഉപദേശങ്ങൾ ഞാൻ കാണിച്ചുതരട്ടേ? [കൂടുതലായ ചർച്ചയ്ക്ക് വീട്ടുകാരന് താത്പര്യമുണ്ടെങ്കിൽ മത്തായി 5:28 വായിക്കുക.] വൈവാഹിക അവിശ്വസ്തത ഒഴിവാക്കാൻ സഹായിക്കുന്ന ബൈബിളുപദേശങ്ങൾ ഈ ലേഖനത്തിൽ കാണാം.” 18-ാം പേജിലെ ലേഖനം വിശേഷവത്കരിക്കുക.