മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ജൂലൈ - സെപ്റ്റംബർ
“ശരിചെയ്യുക എല്ലായ്പോഴും അത്ര എളുപ്പമല്ല, പ്രത്യേകിച്ച് അതിനെതിരെ മറ്റുള്ളവരിൽനിന്നു സമ്മർദമുണ്ടാകുമ്പോൾ. വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ നമ്മെ എന്തു സഹായിക്കുമെന്നാണ് നിങ്ങൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക. ലഭ്യമായിട്ടുള്ളതിലേക്കും മികച്ച ഒരു ഉപദേശം കാണിച്ചുതരട്ടെയെന്നു ചോദിക്കുക. വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ സദൃശവാക്യങ്ങൾ 29:25 വായിക്കുക.] മനുഷ്യഭയത്തിൽ വീണുപോകാതെ നാം ശരിയായതു ചെയ്യേണ്ടതിന്റെ അഞ്ചു കാരണങ്ങൾ ഈ ലേഖനം ചൂണ്ടിക്കാട്ടുന്നു.” 28-ാം പേജിൽ തുടങ്ങുന്ന ലേഖനം വിശേഷവത്കരിക്കുക.
ഉണരുക! ജൂലൈ - സെപ്റ്റംബർ
“അനേകം സ്കൂൾകുട്ടികളും വളരെയേറെ സമ്മർദം അനുഭവിക്കുന്നതായി കാണപ്പെടുന്നു. അവരെ എങ്ങനെ സഹായിക്കാൻ കഴിയുമെന്നാണു നിങ്ങൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] ഇക്കാര്യത്തിൽ പ്രായോഗികമായ ഒരു ആശയം ഞാൻ കാണിച്ചുതരട്ടേ? [വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ സദൃശവാക്യങ്ങൾ 12:25 വായിക്കുക.] ടെൻഷൻ തരണംചെയ്യാൻ മുതിർന്നവർക്ക് കുട്ടികളെ എങ്ങനെ സഹായിക്കാനാകുമെന്ന് ഈ മാസിക വ്യക്തമാക്കുന്നു.”
വീക്ഷാഗോപുരം ഒക്ടോബർ - ഡിസംബർ
“നമ്മുടെ ഭാവി നിശ്ചയിക്കുന്നത് വിധിയാണെന്ന് ചിലർ വിശ്വസിക്കുന്നു. എന്നാൽ നമ്മളാണ് നമ്മുടെ ഭാവി നിർണയിക്കുന്നതെന്ന് മറ്റു ചിലർ വിചാരിക്കുന്നു. എന്താണ് നിങ്ങളുടെ അഭിപ്രായം? [പ്രതികരിക്കാൻ അനുവദിക്കുക.] ബൈബിളിലെ ശ്രദ്ധേയമായ ഒരു പ്രസ്താവന ഞാൻ വായിച്ചുകേൾപ്പിക്കട്ടേ? [വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ സഭാപ്രസംഗി 9:11 വായിക്കുക.] നമ്മുടെ ജീവിതം മുൻനിർണയിക്കപ്പെട്ടിരിക്കുന്നുവോ? എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ ലേഖനത്തിൽ കാണാവുന്നതാണ്.” 24-ാം പേജിലെ ലേഖനം കാണിക്കുക.
ഉണരുക! ഒക്ടോബർ - ഡിസംബർ
“ദൈവത്തെ പ്രസാദിപ്പിച്ചാൽ അവൻ സമ്പത്തു നൽകി നമ്മെ അനുഗ്രഹിക്കുമെന്ന് ചിലർ കരുതുന്നു. എന്നാൽ നല്ലവരെങ്കിലും ദരിദ്രരായിട്ടുള്ള പലരെയും നിങ്ങൾക്ക് അറിയാമായിരിക്കും. നമ്മൾ ധനികരായിരിക്കാൻ ദൈവം ആഗ്രഹിക്കുന്നുണ്ടോ, നിങ്ങൾക്ക് എന്തു തോന്നുന്നു? [പ്രതികരിക്കാൻ അനുവദിക്കുക. സംഭാഷണം തുടരാൻ വീട്ടുകാരൻ താത്പര്യം കാണിക്കുന്നെങ്കിൽ ഒരു തിരുവെഴുത്തു കാണിക്കട്ടെയെന്നു ചോദിക്കുക. സമ്മതിക്കുന്നപക്ഷം എബ്രായർ 13:5 വായിക്കുക.] ദൈവം നമ്മെ എങ്ങനെയാണ് അനുഗ്രഹിക്കുന്നതെന്ന് ഈ ലേഖനം വ്യക്തമാക്കുന്നു.” 24-ാം പേജിലെ ലേഖനം കാണിക്കുക.