മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ജൂലൈ – സെപ്റ്റംബർ
“നമുക്ക് എല്ലാവർക്കുംതന്നെ ജീവിതത്തിൽ പലതരം വെല്ലുവിളികൾ നേരിടേണ്ടിവരാറുണ്ട്. [നിങ്ങളുടെ പ്രദേശത്ത് സാധാരണമായ ചിലത് പരാമർശിക്കുക.] ഇത്തരം സാഹചര്യങ്ങളിൽ ദൈവത്തിന് നമ്മെ സഹായിക്കാനാകുമോ, എന്താണ് നിങ്ങളുടെ അഭിപ്രായം? [മറുപടി ശ്രദ്ധിക്കുക. തിരുവെഴുത്തു വായിച്ചു കേൾക്കാനും ചർച്ച തുടരാനും വീട്ടുകാരന് താത്പര്യമുണ്ടെന്നു കാണുന്നപക്ഷം തുടരുക.] ദൈവം നമുക്കു കരുത്തു പകരുകയും നമ്മെ സഹായിക്കുകയും ചെയ്യുന്ന ഒരു വിധത്തെക്കുറിച്ച് ഈ തിരുവെഴുത്തു പറയുന്നു. [ലൂക്കോസ് 11:13 വായിക്കുക.] എന്താണ് പരിശുദ്ധാത്മാവ്? അതിന് നമ്മെ എങ്ങനെ സഹായിക്കാനാകും? ഈ മാസിക അത് വിശദീകരിക്കുന്നു.”
ഉണരുക! ജൂലൈ – സെപ്റ്റംബർ
“പൊതുവെ ചെറുപ്പക്കാർ കുറെയൊക്കെ സ്വകാര്യത ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഇതിനോടുള്ള ബന്ധത്തിൽ മാതാപിതാക്കളും മക്കളും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണ്? [മറുപടി ശ്രദ്ധിക്കുക.] മാതാപിതാക്കൾക്കും മക്കൾക്കും പ്രയോജനകരമായ, ദൈവത്തിൽനിന്നുള്ള ഒരു നിർദേശം ഞാൻ കാണിച്ചുതരട്ടേ? [വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ എഫെസ്യർ 6:4 വായിക്കുക.] സ്വകാര്യതയുടെ കാര്യത്തിൽ മാതാപിതാക്കൾക്കും മക്കൾക്കും ഉപകാരപ്പെടുന്ന ചില നിർദേശങ്ങൾ ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.”
വീക്ഷാഗോപുരം ഒക്ടോബർ – ഡിസംബർ
“എന്തുകൊണ്ടാണ് ഇത്രയധികം കഷ്ടപ്പാടുകളുള്ളതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [മറുപടി ശ്രദ്ധിക്കുക.] കഷ്ടങ്ങളിലൂടെ കടന്നുപോയ ഒരു വ്യക്തി ചോദിച്ച ഒരു ചോദ്യം ഞാൻ വായിച്ചു കേൾപ്പിക്കട്ടേ? [വീട്ടുകാരന് താത്പര്യമുണ്ടെങ്കിൽ സങ്കീർത്തനം 10:1 വായിക്കുക.] ഇന്നും ഇതുപോലെതന്നെയാണ് പലർക്കും തോന്നുന്നത്. ദൈവം കഷ്ടപ്പാട് അനുവദിക്കുന്നതിന്റെ കാരണത്തെക്കുറിച്ചും അതിൽനിന്നു നമ്മെ വിടുവിക്കാൻ അവൻ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും തിരുവെഴുത്തുകൾ എന്താണ് പറയുന്നതെന്ന് ഈ മാസിക വിശദീകരിക്കുന്നു.”
ഉണരുക! ഒക്ടോബർ – ഡിസംബർ
“ഇന്നത്തെ സാമ്പത്തികരംഗം താമസിയാതെ മെച്ചപ്പെടുമെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? [മറുപടി ശ്രദ്ധിക്കുക.] ബുദ്ധിമുട്ടേറിയ ഇത്തരം സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാൻ ദൈവികജ്ഞാനത്തിന് നമ്മെ സഹായിക്കാനാകുമെന്ന കാര്യം പലർക്കും അറിയില്ല. [വീട്ടുകാരന് താത്പര്യമുണ്ടെങ്കിൽ ലേഖനത്തിലുള്ള ഒരു തിരുവെഴുത്ത് വായിക്കുക.] സാമ്പത്തിക അസ്ഥിരതയുടെ ഈ നാളുകളിൽ പിടിച്ചുനിൽക്കാൻ സ്രഷ്ടാവിൽനിന്നുള്ള മാർഗനിർദേശങ്ങൾക്ക് നമ്മെ എങ്ങനെ സഹായിക്കാനാകുമെന്ന് ഈ ലേഖനം വിശദീകരിക്കുന്നു.” 18-ാം പേജിലെ ലേഖനം ശ്രദ്ധയിൽപ്പെടുത്തുക.