മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ഏപ്രിൽ - ജൂൺ
“കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിൽ ശിക്ഷണം എത്ര പ്രധാനമാണെന്നാണ് നിങ്ങൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] ഇതു സംബന്ധിച്ചുള്ള ഒരു തിരുവെഴുത്ത് ഞാൻ കാണിച്ചുതരട്ടെ? [സംഭാഷണം തുടരാൻ വീട്ടുകാരനു താത്പര്യമാണെങ്കിൽ സദൃശവാക്യങ്ങൾ 13:24 വായിക്കുക.] മക്കൾക്കു ശിക്ഷണം നൽകുന്നതു സംബന്ധിച്ചുള്ള പ്രായോഗിക നിർദേശങ്ങൾ അടങ്ങിയതാണ് ഈ ലേഖനം.” 10-ാം പേജിലെ ലേഖനം കാണിച്ചുകൊടുക്കുക.
ഉണരുക! ഏപ്രിൽ - ജൂൺ
“സാമ്പത്തിക തിരിച്ചടിയുടെ ഇന്നാളുകളിൽ പലരും പണത്തിന്റെ കാര്യത്തിൽ വ്യാകുലരാണ്. എന്തു പറയുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] തിരുവെഴുത്തുകൾ നൽകുന്ന സമനിലയുള്ള ഒരു ഉപദേശം ഞാനൊന്നു വായിച്ചുകേൾപ്പിക്കട്ടെ? [വീട്ടുകാരനു സമ്മതമെങ്കിൽ 1 തിമൊഥെയൊസ് 6:8, 10 വായിക്കുക.] മനസ്സമാധാനം കൈമോശംവരാത്തവിധത്തിൽ പണം കൈകാര്യംചെയ്യാൻ നമ്മെ സഹായിക്കുന്ന ചില തിരുവെഴുത്തുതത്ത്വങ്ങൾ ഈ മാസിക എടുത്തുകാട്ടുന്നു.”