ബൈബിളധ്യയനത്തിനായി ഒരു ദിവസം
1 ജനുവരി മുതൽ സഭകൾ മാസത്തിൽ ഒരു വാരാന്തം, ഒരുപക്ഷേ ആദ്യത്തെ വാരാന്തം, ബൈബിളധ്യയനം വാഗ്ദാനം ചെയ്യുന്നതിനായി നീക്കിവെക്കും. ഇതിനു പറ്റിയത് ശനിയാഴ്ചയാണോ ഞായറാഴ്ചയാണോ എന്ന് പ്രദേശം കണക്കിലെടുത്തുകൊണ്ട് ഓരോ സഭയും തീരുമാനിക്കും. അന്നേദിവസം, അത്തരം ഒരു വാഗ്ദാനം വീട്ടുകാരൻ നിരസിക്കുകയാണെങ്കിൽപ്പോലും പ്രസാധകർക്ക് ബൈബിൾ പഠിപ്പിക്കുന്നു പുസ്തകമോ ഏറ്റവും പുതിയ മാസികകളോ സമർപ്പിക്കാവുന്നതാണ്. എല്ലാ മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും ഈ പ്രവർത്തനത്തിൽ പൂർണപങ്കുണ്ടായിരിക്കാൻ ശ്രമിക്കുകയും ബൈബിളധ്യയനം തുടങ്ങാൻ പ്രസാധകരെ സഹായിക്കുകയും വേണം.
2 ബൈബിളധ്യയനം വാഗ്ദാനം ചെയ്യേണ്ട വാരാന്തം ഏതാണെന്ന് സഭാ സേവനകമ്മിറ്റി തീരുമാനിക്കും. പ്രസാധകരെ അതു സംബന്ധിച്ച് കൂടെക്കൂടെ ഓർമിപ്പിക്കണം. അങ്ങനെയാകുമ്പോൾ ആദ്യസന്ദർശനത്തിലും മടക്കസന്ദർശനത്തിലും ബൈബിളധ്യയനം വാഗ്ദാനം ചെയ്യാൻ പ്രസാധകർ സജ്ജരായിരിക്കും. അതിനായി അവർ പ്രത്യേക ശ്രമം നടത്തുകയും ചെയ്യും.
3 എങ്ങനെ തയ്യാറാകാം: ബൈബിളധ്യയനം ആരംഭിക്കുന്നതിനുള്ള നിർദേശങ്ങൾ 2006 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിലും ന്യായവാദം പുസ്തകത്തിലെ 12-ാം പേജിലും കാണാം. സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്നതുപോലുള്ള ലഘുലേഖകൾ ഉപയോഗിക്കാൻ ചിലർ ആഗ്രഹിച്ചേക്കാം. കൂടാതെ, 2007 ആഗസ്റ്റ് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ മൂന്നാം പേജിൽ മാസികകൾ സ്വീകരിച്ചവർക്ക് ബൈബിളധ്യയനം തുടങ്ങുന്നതു സംബന്ധിച്ചുള്ള നിർദേശങ്ങളുണ്ട്. മൂപ്പന്മാരോ ശുശ്രൂഷാദാസന്മാരോ 10 മുതൽ 15 വരെ മിനിറ്റു ദൈർഘ്യമുള്ള വയൽസേവന യോഗങ്ങൾ നടത്തുന്നതായിരിക്കും. അതിൽ, ബൈബിളധ്യയനം തുടങ്ങുന്നതിനുള്ള ഒന്നോ രണ്ടോ പ്രായോഗിക നിർദേശങ്ങൾ ചർച്ചചെയ്യുകയോ അതുമായി ബന്ധപ്പെട്ട പ്രകടനങ്ങൾ ഉൾപ്പെടുത്തുകയോ ചെയ്യും. ശുശ്രൂഷയിലായിരിക്കെ വിവേചന പ്രകടമാക്കുന്നതു സംബന്ധിച്ച് അടുത്തകാലത്ത് നമ്മുടെ രാജ്യ ശുശ്രൂഷയിൽ വന്ന നിർദേശങ്ങൾ മനസ്സിൽപ്പിടിക്കേണ്ടതുണ്ട്.
4 എല്ലാവരും ബൈബിളധ്യയനം സ്വീകരിക്കുകയോ പഠനം തുടരുകയോ ചെയ്യണമെന്നില്ല. ഇതു നമ്മെ പിന്തിരിപ്പിക്കരുത്. കാരണം യഹോവയാണ് തന്റെ സംഘടനയിലേക്കു ചെമ്മരിയാടുതുല്യരായവരെ ആകർഷിക്കുന്നത്. (യോഹ. 6:44) സത്യത്തിന്റെ വിത്തു വിതയ്ക്കുന്നതോടെ തീരുന്നില്ല നമ്മുടെ ഉത്തരവാദിത്വം. നാം അതു നനയ്ക്കുകയും പരിപാലിക്കുകയും വേണം. ശരിയായ ഹൃദയനിലയുള്ളവരുമായി ബൈബിൾ പഠിക്കുന്നത് അതിൽ ഉൾപ്പെടുന്നു. അങ്ങനെ നമുക്ക് ദൈവത്തിന്റെ കൂട്ടുവേലക്കാരായിരിക്കാനാകും.—1 കൊരി. 3:9.