ആദ്യ ശനിയാഴ്ച ബൈബിളധ്യയനം ആരംഭിക്കുന്നതിന് ഊന്നൽ നൽകുക
എല്ലാ മാസത്തിന്റെയും ആദ്യ ശനിയാഴ്ച ബൈബിളധ്യയനം കണ്ടെത്തുന്നതിനു ശ്രമിക്കാൻ 2011 ജൂലൈ മുതൽ പ്രസാധകരെ പ്രോത്സാഹിപ്പിച്ചിരുന്നു. ഇതു ചെയ്യാൻ നമ്മെ സഹായിക്കുന്നതിനുവേണ്ടി വീക്ഷാഗോപുരത്തിന്റെ പൊതുപതിപ്പിൽ “ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും” എന്ന ഭാഗം പതിവായി പ്രസിദ്ധീകരിച്ചിരിക്കുന്നു. അതുകൊണ്ട്, ബൈബിളധ്യയനം കണ്ടെത്തുന്നതിന് ഈ ഭാഗം എങ്ങനെ ഉപയോഗിക്കാമെന്ന് ആദ്യ ശനിയാഴ്ച നടത്തുന്ന വയൽസേവനയോഗത്തിൽ വിശേഷവത്ക്കരിക്കുക. ഒരു അവതരണവും ഉൾപ്പെടുത്തുക.
ഓരോ വയൽസേവന ഗ്രൂപ്പും ആദ്യ ശനിയാഴ്ച വെവ്വേറെ വയൽസേവനയോഗം നടത്തണമോ അതോ ഗ്രൂപ്പുകൾ ഒന്നിച്ചു രാജ്യഹാളിൽതന്നെ നടത്തണമോ എന്ന് മൂപ്പന്മാർക്കു തീരുമാനിക്കാവുന്നതാണ്. എന്നിരുന്നാലും പല സഭകൾ ഒരേ രാജ്യഹാളാണ് ഉപയോഗിക്കുന്നതെങ്കിൽ എല്ലാ ഗ്രൂപ്പുകളെയും ഉൾപ്പെടുത്തി വയൽസേവനയോഗം നടത്താനായി, ബൈബിളധ്യയനം കണ്ടെത്തുക എന്ന ഈ പ്രത്യേക പരിപാടി, ആദ്യ ശനിയാഴ്ചയ്ക്കു പകരം മറ്റൊരു ദിവസത്തേക്കു മാറ്റിവെക്കരുത്.