മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ഏപ്രിൽ – ജൂൺ
“ഭൂമിയുടെ ഭാവി സംബന്ധിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? [പ്രതികരിക്കാൻ അനുവദിക്കുക.] ആവാസവ്യവസ്ഥ നശിപ്പിക്കപ്പെടുന്നതിൽ നമ്മുടെ സ്രഷ്ടാവിനുള്ള മനോഭാവം വെളിപ്പെടുത്തുന്ന ഒരു തിരുവെഴുത്ത് ഞാൻ കാണിച്ചുതരട്ടെ? [പ്രതികരണം അനുകൂലമെങ്കിൽ വെളിപാട് 11:18 വായിക്കുക.] ഭൂമിയുടെ ഭാവി സംബന്ധിച്ച് ശുഭാപ്തിവിശ്വാസമുള്ളവരായിരിക്കാൻ കഴിയുന്നതിന്റെ കാരണങ്ങൾ ഈ ലേഖനം ചൂണ്ടിക്കാട്ടുന്നു.” 32-ാം പേജിലെ ലേഖനം വിശേഷവത്കരിക്കുക.
ഉണരുക! ഏപ്രിൽ – ജൂൺ
“നമ്മുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും മുൻനിർണയിക്കപ്പെട്ടിരിക്കുന്നുവെന്ന് അനേകരും വിശ്വസിക്കുന്നു. എന്താണ് നിങ്ങളുടെ അഭിപ്രായം? [പ്രതികരിക്കാൻ അനുവദിക്കുക.] തിരഞ്ഞെടുപ്പു നടത്താനുള്ള അവസരം നമുക്കുണ്ടെന്നു വ്യക്തമാക്കുന്ന ഒരു തിരുവെഴുത്തു ഞാൻ കാണിച്ചുതരട്ടെ? [വീട്ടുകാരനു താത്പര്യമുള്ളതായി മനസ്സിലാക്കുന്നപക്ഷം ആവർത്തനപുസ്തകം 30:19 വായിക്കുക.] മുൻനിശ്ചയം സംബന്ധിച്ച് തിരുവെഴുത്തുകൾ എന്തു പറയുന്നുവെന്ന് ഈ ലേഖനം വെളിപ്പെടുത്തുന്നു.” 27-ാം പേജിൽ ആരംഭിക്കുന്ന ലേഖനം വിശേഷവത്കരിക്കുക.