ചോദ്യപ്പെട്ടി
◼ സുവാർത്ത പ്രസംഗിക്കരുതെന്ന് നിങ്ങളോട് പറഞ്ഞാൽ എന്തു ചെയ്യണം?
ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന പ്രസാധകരോട് അവർ ചെയ്യുന്നത് നിയമലംഘനമാണെന്നും അതുകൊണ്ട് സുവാർത്ത പ്രസംഗിക്കരുതെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. നിങ്ങളോട് അങ്ങനെ ആവശ്യപ്പെട്ടാൽ, ഏതുവിധത്തിലുള്ള സാക്ഷീകരണത്തിൽ ഏർപ്പെട്ടിരിക്കുകയാണെങ്കിലും ശരി, പെട്ടെന്നുതന്നെ ശാന്തരായി ആ പ്രദേശം വിട്ടുപോകുക. (മത്താ. 5:41; ഫിലി. 4:5) നമ്മുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ചു സംസാരിച്ച് നിങ്ങൾതന്നെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കരുത്. സാധിക്കുമെങ്കിൽ, ആ പോലീസ് ഉദ്യോഗസ്ഥന്റെ പേരും അദ്ദേഹം ഏതു പോലീസ് സ്റ്റേഷനിൽനിന്നാണെന്നും മനസ്സിലാക്കാൻ ശ്രമിക്കുക. അതിനുശേഷം പെട്ടെന്നുതന്നെ മൂപ്പന്മാരെ വിവരം അറിയിക്കുക. അവർ ബ്രാഞ്ചോഫീസുമായി ബന്ധപ്പെടും. അതുപോലെതന്നെ, ഒരു അപ്പാർട്ടുമെന്റിൽനിന്നോ ഹൗസിങ് കോംപ്ലക്സിൽനിന്നോ കെട്ടിടസമുച്ചയത്തിൽനിന്നോ പോകാൻ അതിന്റെ സെക്രട്ടറിയോ ഉത്തരവാദിത്വപ്പെട്ട മറ്റാരെങ്കിലുമോ ആവശ്യപ്പെട്ടാൽ താമസംവിനാ അത് അനുസരിക്കുക; എന്നിട്ട് മൂപ്പന്മാരെ വിവരം അറിയിക്കുക. അധികാരത്തിലുള്ളവരോട് വിനയത്തോടെ ശാന്തമായി ഇടപെടുന്നെങ്കിൽ അനാവശ്യമായ പല കുഴപ്പങ്ങളും ഒഴിവാക്കാനാകും.—സദൃ. 15:1; റോമ. 12:18.