2011-ലെ കലണ്ടർ കുടുംബാരാധനയുടെ പ്രാധാന്യം എടുത്തുകാട്ടുന്നു
കുടുംബാരാധന! 2011-ലെ നമ്മുടെ കലണ്ടർ പ്രദീപ്തമാക്കുന്നത് ഈ വിഷയമാണ്. ഇന്നത്തെ ചില കുടുംബങ്ങളെയും അവയ്ക്ക് സമാന്തരങ്ങളായ ബൈബിൾക്കാലങ്ങളിലെ കുടുംബങ്ങളെയും കലണ്ടറിൽ കാണിച്ചിട്ടുണ്ട്. ഏകാകികളും ദമ്പതികളും യഹോവയുടെ വചനം പഠിക്കുന്നതും അതിൽ ചിത്രീകരിച്ചിട്ടുണ്ട്.
കലണ്ടറിൽ കാണിച്ചിരിക്കുന്ന ബൈബിൾ കഥാപാത്രങ്ങളെല്ലാം യഹോവയുടെ ന്യായപ്രമാണത്തിൽ ആനന്ദം കണ്ടെത്തിയവരാണ്; ജീവിതത്തിൽ നേരിടേണ്ടിവന്ന പല വെല്ലുവിളികളും തരണംചെയ്യാൻ അവരെ സഹായിച്ചത് അതായിരുന്നു. (സങ്കീ. 1:2, 3) നമ്മുടെ കുടുംബം വലുതോ ചെറുതോ ആയിക്കൊള്ളട്ടെ, കുടുംബത്തിലെ മറ്റുള്ളവർ യഹോവയെ ആരാധിക്കുന്നവരോ ആരാധിക്കാത്തവരോ ആയിക്കൊള്ളട്ടെ, കലണ്ടറിലെ ഓരോ ചിത്രങ്ങളും കുടുംബാരാധനയുടെ പ്രാധാന്യം നമ്മെ അനുസ്മരിപ്പിക്കും. നിങ്ങൾ കുടുംബാരാധനയ്ക്കായി മാറ്റിവെച്ചിരിക്കുന്ന ദിവസം അടയാളപ്പെടുത്താൻ കലണ്ടറിൽ പ്രത്യേക ഇടമുണ്ട്. അത് നിങ്ങൾ പൂരിപ്പിച്ചിട്ടുണ്ടോ?