ഡിസംബർ 27-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഡിസംബർ 27-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 ദിനവൃത്താന്തം 25-28
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ. “2011-ലെ കലണ്ടർ കുടുംബാരാധനയുടെ പ്രാധാന്യം എടുത്തുകാട്ടുന്നു.” പ്രസംഗം.
10 മിനി: ഒരു ബാഹ്യരേഖ ഉണ്ടായിരിക്കുന്നത് ശുശ്രൂഷയിൽ സഹായിക്കുന്നത് എങ്ങനെ? ശുശ്രൂഷാസ്കൂൾ പേജ് 167-168 ഖ. 1-ലെ വിവരങ്ങളെ ആസ്പദമാക്കിയുള്ള ചർച്ച. അടുത്ത മാസത്തെ സാഹിത്യ സമർപ്പണത്തെപ്പറ്റി ഒരു പ്രസാധകൻ ആത്മഗതം നടത്തുന്നത് പ്രകടിപ്പിക്കുക. മനസ്സിൽ, ശുശ്രൂഷയിൽ ഉപയോഗിക്കേണ്ട അവതരണത്തിന്റെ ഒരു ബാഹ്യരേഖ തയ്യാറാക്കുകയാണ് അദ്ദേഹം.
10 മിനി: നരച്ച തല ശോഭയുള്ള കിരീടമാകുന്നു. (സദൃ. 16:31) വാർഷികപുസ്തകം 2010, പേജ് 110, ഖണ്ഡിക 1-3-ലെ വിവരങ്ങളെ ആധാരമാക്കിയുള്ള ചർച്ച. ഓരോ അനുഭവവും പരിചിന്തിച്ചശേഷം അതിൽനിന്ന് എന്തു പാഠം പഠിച്ചെന്ന് സദസ്യർ പറയട്ടെ.
10 മിനി: ജനുവരിയിൽ മാസികകൾ സമർപ്പിക്കാൻ തയ്യാറെടുക്കുക. ചർച്ച. ഒന്നോ രണ്ടോ മിനിട്ടുകൊണ്ട് മാസികകളിലെ വിവരങ്ങൾ അവലോകനം ചെയ്യുക. എന്നിട്ട് രണ്ടോ മൂന്നോ ലേഖനങ്ങൾ തിരഞ്ഞെടുത്ത് അവതരണത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ചോദ്യങ്ങളും തിരുവെഴുത്തുകളും ഏതൊക്കെയാണെന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക. ഓരോ ലക്കവും എങ്ങനെ സമർപ്പിക്കാം എന്നു കാണിക്കുന്ന അവതരണങ്ങൾ ഉൾപ്പെടുത്തുക.