ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2010 ഡിസംബർ 27-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 20 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2010 നവംബർ 1 മുതൽ ഡിസംബർ 27 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ഉള്ളതാണ്.
1. ലേവ്യർ ആലപിച്ച സ്തുതിഗീതത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (1 ദിന. 16:34) [w02 1/15 പേ. 11 ഖ. 6-7]
2. ദാവീദിന്റെ ദൃഷ്ടാന്തം നമ്മെ എന്തു പഠിപ്പിക്കുന്നു? (1 ദിന. 22:5, 9) [w05 10/1 പേ. 11 ഖ. 7]
3. തന്റെ പുത്രൻ ദൈവത്തെക്കുറിച്ച് എന്തു മനസ്സിലാക്കണമെന്ന് ദാവീദ് ആഗ്രഹിച്ചു? (1 ദിന. 28:9) [w08 10/15 പേ. 7 ഖ. 18]
4. വാർപ്പുകടൽ വെക്കുന്നതിനായി കാളകളുടെ മാതൃക ഉണ്ടാക്കിയതിന്റെ ഔചിത്യം എന്ത്? (2 ദിന. 4:2-4) [w05 12/1 പേ. 19, ഖ. 3; w98 6/15 പേ. 16, ഖ. 17]
5. നിയമപെട്ടകത്തിൽ രണ്ടു കൽപ്പലകകൾ മാത്രമാണോ ഉണ്ടായിരുന്നത്, അതോ മറ്റെന്തെങ്കിലുംകൂടെ അതിൽ ഉണ്ടായിരുന്നോ? (2 ദിന. 5:10) [w06 1/15 പേ. 31]
6. ശലോമോന്റെ പ്രാർഥനയിൽനിന്ന് നമുക്കെന്തു പഠിക്കാം? (2 ദിന. 6:18-21) [w05 12/1 പേ. 19 ഖ. 8]
7. ‘ലവണനിയമം’ എന്ന പദപ്രയോഗം എന്തിനെ സൂചിപ്പിക്കുന്നു? (2 ദിന. 13:5) [w05 12/1 പേ. 20 ഖ. 2]
8. ശുശ്രൂഷയിൽ 2 ദിനവൃത്താന്തം 17:9, 10-ൽ കാണുന്ന മാതൃക നമുക്ക് എങ്ങനെ അനുകരിക്കാം? [w09 6/15 പേ. 12 ഖ. 7]
9. ഇന്നത്തെ ദൈവജനം 2 ദിനവൃത്താന്തം 20:17-ൽ പറഞ്ഞിരിക്കുന്നതുപോലെ “സ്ഥിരമായി” അഥവാ ‘സ്വസ്ഥാനങ്ങളിൽ നിശ്ചലരായി’ (NW) നിൽക്കുന്നത് എങ്ങനെയായിരിക്കും? [w03 6/1 പേ. 21-22 ഖ. 14-17]
10. ഉസ്സീയാരാജാവിന്റെ ഗർവം നമ്മെ എന്തു പാഠം പഠിപ്പിക്കുന്നു? (2 ദിന. 26:15-21) [w99 12/1 പേ. 26 ഖ. 1-2]