ഒരു വിഷയം ചർച്ച ചെയ്യുക, മാസിക രണ്ടും സമർപ്പിക്കുക
താത്പര്യജനകമായ വ്യത്യസ്തവിഷയങ്ങളുടെ കലവറയാണ് നമ്മുടെ മാസികകൾ. എന്നാൽ, വീട്ടുവാതിൽക്കൽ പല വിഷയങ്ങൾ അവതരിപ്പിക്കുന്നതിനു പകരം മാസികയിലെ ഏതെങ്കിലും ഒരു വിഷയം ചർച്ച ചെയ്യുന്നതായിരിക്കും കൂടുതൽ അഭികാമ്യം. നാം മാസികകളിലെ വിഷയങ്ങൾ സംബന്ധിച്ചു പരിചിതരും നല്ല നിരീക്ഷണപാടവമുള്ളവരും ആണെങ്കിൽ വീട്ടുകാരനു താത്പര്യമുള്ള ഒരു വിഷയം വീക്ഷാഗോപുരത്തിൽനിന്നോ ഉണരുക!-യിൽനിന്നോ തിരഞ്ഞെടുക്കാൻ കഴിയും. ഉദാഹരണത്തിന്, കുട്ടികളുടെ കളിപ്പാട്ടങ്ങൾ കാണുന്നെങ്കിൽ കുടുംബജീവിതത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു ലേഖനം തിരഞ്ഞെടുക്കാം. ഇനി, ഒരു പുരുഷനാണ് വീട്ടുവാതിൽക്കൽ വരുന്നതെങ്കിൽ മെച്ചപ്പെട്ട ഗവണ്മെന്റിനെക്കുറിച്ചോ അല്ലെങ്കിൽ അവർക്കു പൊതുവെ താത്പര്യമുള്ള മറ്റേതെങ്കിലും വിഷയത്തെക്കുറിച്ചോ മാസികയിൽനിന്നു ചർച്ച ചെയ്യാവുന്നതാണ്. ഒരു വിഷയം മാത്രമേ നാം ചർച്ച ചെയ്യുന്നുള്ളുവെങ്കിലും വീട്ടുകാരൻ താത്പര്യം പ്രകടിപ്പിക്കുന്നെങ്കിൽ മാസികകൾ ജോഡിയായി സമർപ്പിക്കാനാകും.