മാതൃകാവതരണങ്ങൾ
ഉണരുക! ജൂലൈ – സെപ്‌റ്റംബർ
“ഇന്ന് അനേകരെയും ഉത്‌കണ്‌ഠപ്പെടുത്തുന്ന കുറ്റകൃത്യത്തെക്കുറിച്ചു ഞങ്ങൾ സംസാരിച്ചുവരികയാണ്. കൂടുതൽ പോലീസുണ്ടെങ്കിൽ കുറ്റകൃത്യം നിയന്ത്രിക്കാമെന്നു ചിലർ കരുതുന്നു. നിങ്ങൾ എന്തു വിചാരിക്കുന്നു? (പ്രതികരിക്കാൻ അനുവദിക്കുക.) കുറ്റകൃത്യം അവസാനിപ്പിക്കുമെന്ന ദൈവത്തിന്റെ വാഗ്‌ദാനം ഞാൻ കാണിച്ചുതരട്ടേ? (വീട്ടുകാരൻ അനുവദിക്കുന്നെങ്കിൽ സങ്കീർത്തനം 37:10, 11 വായിക്കുക.) ഈ വാഗ്‌ദാനത്തെക്കുറിച്ചും കുറ്റകൃത്യത്തിൽനിന്നു നമ്മെ സംരക്ഷിക്കാൻ കഴിയുന്ന ചില പ്രായോഗികപടികളെക്കുറിച്ചും ഈ മാസിക വിശദീകരിക്കുന്നു.”