മാതൃകാവതരണങ്ങൾ
ആഗസ്റ്റിലെ ആദ്യ ശനിയാഴ്ച ബൈബിളധ്യയനം ആരംഭിക്കാൻ
“ഒരു സ്രഷ്ടാവ് ഉണ്ടെന്ന് അനേകരും വിശ്വസിക്കുന്നു. എന്നാൽ ആ സ്രഷ്ടാവിന് ഒരു പേരുണ്ടെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഇതേപ്പറ്റി തിരുവെഴുത്തുകൾ എന്താണു പറയുന്നതെന്ന് ഞാൻ കാണിച്ചുതരട്ടെ?” [വീട്ടുകാരൻ അനുവദിക്കുന്നെങ്കിൽ സങ്കീർത്തനം 83:18 വായിക്കുക.] അതിനുശേഷം 22-ാം പേജിലുള്ള ലേഖനത്തിലെ മൂന്നാമത്തെ ഉപതലക്കെട്ട് വായിച്ച് ചർച്ചചെയ്യുക.
വീക്ഷാഗോപുരം ജൂലൈ – സെപ്റ്റംബർ
“വിവാഹമോചനം ഒരു സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, വിജയപ്രദമായ വിവാഹജീവിതത്തിന് ആവശ്യമായത് എന്താണെന്നാണ് താങ്കൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] വിവാഹത്തോടു ബന്ധപ്പെട്ട ഒരു തിരുവെഴുത്തുതത്ത്വം ഞാൻ കാണിച്ചുതരട്ടെ? [വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ മത്തായി 19:4-6 വായിക്കുക.] ദാമ്പത്യത്തിലെ വെല്ലുവിളികളെ വിജയകരമായി കൈകാര്യം ചെയ്യാൻ ദമ്പതികളെ സഹായിക്കുന്ന തിരുവെഴുത്തുതത്ത്വങ്ങൾ ഈ മാസിക വിശദീകരിക്കുന്നു.”
ഉണരുക! ജൂലൈ – സെപ്റ്റംബർ
“രോഗങ്ങൾ വർധിച്ചുവരുന്ന ഇക്കാലത്ത് ഏവർക്കും ആശ്വാസമേകുന്ന ദൈവത്തിന്റെ ഒരു വാഗ്ദാനത്തെക്കുറിച്ച് ഞങ്ങൾ ആളുകളോടു സംസാരിച്ചു വരുകയാണ്. അത് ഞാൻ വായിച്ചുകേൾപ്പിക്കട്ടെ? [വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ യെശയ്യാവു 33:24 വായിക്കുക.] ഈ വാഗ്ദാനം നിവൃത്തിയേറുമ്പോൾ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്നാണ് താങ്കൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] നമ്മുടെ സ്രഷ്ടാവ് ഈ മാറ്റം കൊണ്ടുവരുന്നതുവരെ ആരോഗ്യം മെച്ചപ്പെടുത്താൻ നമ്മെ സഹായിക്കുന്ന അഞ്ചുകാര്യങ്ങൾ ഈ മാസിക വിശദീകരിക്കുന്നു.”