മാതൃകാവതരണങ്ങൾ
ഉണരുക! ജനുവരി – മാർച്ച്
“ഈ ചോദ്യത്തിനുള്ള നിങ്ങളുടെ അഭിപ്രായമറിയാൻ ഞാൻ ആഗ്രഹിക്കുന്നു: നമുക്കു ഭൗതികമായി അധികമില്ലെങ്കിലും സംതൃപ്തരായിരിക്കാൻ കഴിയുമോ? (പ്രതികരിക്കാൻ അനുവദിക്കുക.) ഈ വിഷയത്തിൽ ദൈവത്തിന്റെ നിർദേശം ഞാൻ നിങ്ങളെ കാണിക്കട്ടെ? (വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ 1 തിമൊഥെയൊസ് 6:8 വായിക്കുക.) ഈ മാസിക ഭൗതികവസ്തുക്കളെ സംബന്ധിച്ച സമനിലയുള്ള വീക്ഷണത്തെക്കുറിച്ചും പണംകൊണ്ടു വാങ്ങാൻ കഴിയാത്ത മൂന്നു വിലയേറിയ കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നു.”