ഒരു പ്രത്യേക ക്ഷണം
1. എപ്പോഴാണ് 2014-ലെ കൺവെൻഷനു ക്ഷണിക്കാൻ തുടങ്ങുന്നത്?
1 നിങ്ങൾ കൂട്ടുകാർക്കോ കുടുംബാംഗങ്ങൾക്കോ ഒരു വിരുന്നു നൽകാൻ ആസൂത്രണം ചെയ്യുന്നുവെന്നിരിക്കട്ടെ. വളരെ അധ്വാനവും ചെലവും വരുന്ന അതിനായി അവരെ ക്ഷണിക്കുന്നതിൽ നിങ്ങൾ ഉത്സാഹമുള്ളവരായിരിക്കും. സമാനമായി, 2014-ലെ മേഖലാ, അന്താരാഷ്ട്ര കൺവെൻഷനുകളിലേക്കുള്ള ആത്മീയ വിരുന്നു തയ്യാറാക്കുന്നതിൽ ഇതിനോടകം വളരെ ശ്രമം ചെയ്തിരിക്കുന്നു. കൺവെൻഷൻ ആരംഭിക്കുന്നതിനു മൂന്നാഴ്ച മുമ്പുതന്നെ, മറ്റുള്ളവരെ ക്ഷണിക്കാനുള്ള പദവി നമുക്കുണ്ട്. ഉത്സാഹത്തോടെ ഈ ക്ഷണം നൽകാൻ നമ്മെ എന്തു സഹായിക്കും?
2. പ്രചാരണവേലയിൽ പൂർണപങ്ക് ഉണ്ടായിരിക്കാൻ നമ്മെ എന്ത് പ്രേരിപ്പിക്കും?
2 നമ്മുടെ കൺവെൻഷനുകളിലൂടെ യഹോവ പ്രദാനം ചെയ്യുന്ന ആത്മീയവിരുന്നിൽ നമുക്കു വ്യക്തിപരമായി ലഭിക്കുന്ന പ്രയോജനങ്ങളെ സംബന്ധിച്ച് വിലമതിപ്പോടെ ധ്യാനിക്കുന്നെങ്കിൽ ഈ ക്ഷണം നൽകുന്ന വേലയിൽ ഒരു പൂർണപങ്ക് ഉണ്ടായിരിക്കാൻ അത് നമ്മെ പ്രേരിപ്പിക്കും. (യെശ. 65:13, 14) വാർഷിക പ്രചാരണവേല ഫലം ഉളവാക്കുന്നുവെന്ന കാര്യവും നാം ഓർക്കണം. നമ്മൾ ക്ഷണിക്കുന്ന ചിലർ കൺവെൻഷനു പങ്കെടുക്കും. എന്നാൽ എത്രപേർ പങ്കെടുക്കുന്നു എന്നതിലുപരി പ്രചാരണവേലയിലുള്ള നമ്മുടെ ആത്മാർഥശ്രമങ്ങൾ യഹോവയ്ക്കു സ്തുതി കരേറ്റുകയും അവന്റെ ഔദാര്യം വെളിപ്പെടുത്തുകയും ചെയ്യും.—സങ്കീ. 145:3, 7; വെളി. 22:17.
3. ക്ഷണക്കത്തുകൾ വിതരണം ചെയ്യുന്നത് എങ്ങനെ?
3 സഭയുടെ പ്രദേശത്ത് ക്ഷണക്കത്ത് എങ്ങനെ പരമാവധി വിതരണം ചെയ്യാമെന്നതിനെക്കുറിച്ച് മൂപ്പന്മാരുടെ സംഘം തീരുമാനമെടുക്കണം. ആളില്ലാ ഭവനങ്ങളിൽ ക്ഷണക്കത്ത് ഇടണമോ, പരസ്യസാക്ഷീകരണത്തിലൂടെ ക്ഷണക്കത്ത് വിതരണം ചെയ്യണമോ എന്നീ കാര്യങ്ങളും അവർ തീരുമാനിക്കണം. ഉചിതമെങ്കിൽ വാരാന്തത്തിൽ ക്ഷണക്കത്തിനോടൊപ്പം മാസികകളും സമർപ്പിക്കണം. പ്രചാരണവേലയുടെ ദിവസങ്ങൾക്കിടയിൽ മാസത്തിലെ ആദ്യ ശനിയാഴ്ച വരുന്നുവെങ്കിൽ, ബൈബിളധ്യയനം ആരംഭിക്കുന്നതിനേക്കാൾ ക്ഷണക്കത്തു വിതരണം ചെയ്യുന്നതിനായിരിക്കണം ഊന്നൽ നൽകേണ്ടത്. പ്രചാരണവേല അവസാനിച്ചശേഷം, എത്ര ഉത്സാഹത്തോടെയാണ് നാം ഇതിൽ പങ്കുപറ്റിയതെന്ന് ഓർക്കുമ്പോഴും യഹോവ പ്രദാനം ചെയ്ത ആത്മീയവിരുന്നിൽ നമ്മോടൊപ്പം പങ്കുചേരാൻ കഴിയുന്നത്ര ആളുകളെ ക്ഷണിച്ചതിനാലും നാം എത്ര സന്തോഷമുള്ളവരായിരിക്കും!
[3-ാം പേജിലെ ചതുരം]
നിങ്ങൾ എന്തു പറയും?
പ്രാദേശിക രീതിയിലുള്ള അഭിവാദനത്തിനു ശേഷം ഇങ്ങനെ പറയാം: “ഒരു സുപ്രധാന പരിപാടിക്ക് ആളുകളെ ക്ഷണിക്കുന്ന ആഗോള പ്രചാരണവേല ഞങ്ങൾ ചെയ്തുവരികയാണ്. തീയതി, സമയം, സ്ഥലം എന്നിവ ഈ ക്ഷണക്കത്തിൽ കൊടുത്തിട്ടുണ്ട്.”