നേരിട്ടുള്ള ഒരു ക്ഷണം
1. സമ്മേളനത്തിനുള്ള പ്രചാരണവേല എന്ന് തുടങ്ങും?
1 സ്വന്തം വീട്ടുകാർക്കോ സഹൃത്തുക്കൾക്കോ ഒരു പ്രത്യേക വിരുന്ന് നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ അതിനായി തയ്യാറാകാൻ വളരെയധികം സമയവും ചെലവും ഉണ്ട്. അതിനായി ക്ഷണിക്കുന്നതിൽ നിങ്ങൾ വളരെ ഉത്സാഹമുള്ളവരും ആയിരിക്കും. സമാനമായി, വരാനിരിക്കുന്ന സമ്മേളനത്തിൽ ആത്മീയ സദ്യ ഒരുക്കാനായി വളരെയധികം ശ്രമം ചെയ്തിരിക്കുന്നു. സമ്മേളനം തുടങ്ങുന്നതിന് മൂന്ന് ആഴ്ച മുമ്പുതന്നെ ക്ഷണക്കത്ത് വിതരണം ചെയ്യാനുള്ള പദവി യഹോവ നൽകിയിരിക്കുന്നു. ഉത്സാഹത്തോടെ ഇത് വിതരണം ചെയ്യാനായി നമുക്ക് എന്തു സഹായമാണുള്ളത്?
2. പ്രചാരണവേലയിൽ ഒരു പൂർണ പങ്കുണ്ടായിരിക്കാൻ നമ്മെ സ്വാധീനിക്കുന്നത് എന്താണ്?
2 ഈ സമ്മേളനത്തിലൂടെ യഹോവ പ്രദാനം ചെയ്യുന്ന പരിപുഷ്ടിപ്പെടുത്തുന്ന നിർദേശങ്ങൾ വ്യക്തിപരമായി നാം എത്രമാത്രം പ്രയോജനപ്പെടുത്തുന്നുവോ അതായിരിക്കും ഈ പ്രചാരണവേലയിൽ ഒരു പൂർണ പങ്കുണ്ടായിരിക്കാൻ നമ്മെ സ്വാധീനിക്കുക. (യെശ. 65:13, 14) നമ്മുടെ വാർഷിക പ്രചാരണവേല ഫലപ്രദമാണെന്ന് ഓർക്കുക. (“അത് ഫലം ഉളവാക്കുന്നു” എന്ന ചതുരം കാണുക.) നമ്മൾ ക്ഷണിക്കുന്ന കുറെ പേർ സമ്മേളനത്തിന് ഹാജരാകുമെങ്കിലും മറ്റു ചിലർ വരില്ല. ആളുകൾ എങ്ങനെ പ്രതികരിച്ചാലും, പ്രചാരണവേലയിലുള്ള നമ്മുടെ കഠിനമായ ശ്രമം യഹോവയ്ക്കു മഹത്വം കരേറ്റുകയും അവന്റെ ഔദാര്യത്തെ ഉയർത്തിക്കാട്ടുകയും ചെയ്യും.—സങ്കീ. 145:3, 7; വെളി. 22:17.
3. ക്ഷണക്കത്ത് എങ്ങനെയായിരിക്കും വിതരണം ചെയ്യുക?
3 ഈ ക്ഷണക്കത്ത് സഭയുടെ പ്രദേശത്ത് പരസ്യസാക്ഷീകരണത്തിൽ വിതരണം ചെയ്യണമോ ആളില്ലാ ഭവനങ്ങളിൽ വെക്കണമോ എന്നുള്ളത് മൂപ്പന്മാരുടെ സംഘം തീരുമാനിക്കേണ്ടതാണ്. വാരാന്തത്തിൽ ക്ഷണക്കത്തിനോടൊപ്പം ഉചിതമെങ്കിൽ മാസികകളും സമർപ്പിക്കാം. ഈ വേലയിൽ നാം ഉത്സാഹത്തോടെ പങ്കെടുക്കുകയും യഹോവ പ്രദാനം ചെയ്ത ആത്മീയ വിരുന്നിൽ അനേകർക്കു കൂടിവരാൻ കഴിഞ്ഞതിലും നമ്മൾ എത്ര സന്തോഷമുള്ളവർ ആയിരിക്കും!