പുതിയ ലഘുലേഖകൾ —ആകർഷകമായ രൂപകൽപനയോടെ!
1. ശുശ്രൂഷയ്ക്കുവേണ്ടിയുള്ള ഏതെല്ലാം പ്രസിദ്ധീകരണങ്ങൾക്കാണ് ആകർഷകമായ പുതിയ രൂപകൽപനയുള്ളത്?
1 “ദൈവവചനം സത്യമാകുന്നു!” എന്ന 2013-ലെ ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ അഞ്ചു പുതിയ ലഘുലേഖകൾ പ്രകാശനം ചെയ്തു. കൂടാതെ മരിച്ചവർ വീണ്ടും ജീവിക്കുമോ? എന്ന തലക്കെട്ടോടുകൂടിയ രാജ്യവാർത്ത നമ്പർ 38-ഉം ഈ പട്ടികയിൽ ഉൾപ്പെടുത്തി. ഈ ആറു ലഘുലേഖകളും ആകർഷകമായ വിധത്തിൽ രൂപകൽപന ചെയ്തിരിക്കുന്നു. എന്തുകൊണ്ട്? ഇവ വീടുതോറും സമർപ്പിക്കുമ്പോൾ രൂപകൽപനയിലുള്ള ഈ സവിശേഷതകൾ നമുക്കെങ്ങനെ നന്നായി ഉപയോഗിക്കാനാകും?
2. പുതിയ രൂപകൽപനയുടെ ഉദ്ദേശമെന്താണ്?
2 പുതിയ രൂപകൽപന എന്തുകൊണ്ട്: വീടുതോറുമുള്ള ഫലകരമായ അവതരണങ്ങളിൽ നാലു കാര്യങ്ങൾ ഉൾപ്പെടുന്നു. (1) സംഭാഷണം തുടങ്ങാനായി ഒരു വീക്ഷണചോദ്യം ചോദിക്കുക. (2) തിരുവെഴുത്തുകളിൽനിന്ന് ഒരു വിഷയം പങ്കുവയ്ക്കുക. (3) വീട്ടുകാരനു വായിക്കാനായി സാഹിത്യം വാഗ്ദാനം ചെയ്യുക. (4) അടുത്ത സന്ദർശനത്തിൽ ഉത്തരം നൽകാനായി ഒരു ചോദ്യം ചോദിക്കുകയും മടക്കസന്ദർശനം ക്രമീകരിക്കുകയും ചെയ്യുക. ലഘുലേഖകളുടെ പുതിയ രൂപകൽപന ഈ നാലു പടികളും എളുപ്പത്തിൽ ചെയ്യാൻ നമ്മെ സഹായിക്കുന്നു.
3. പുതിയ ലഘുലേഖകളിലൊന്ന് ശുശ്രൂഷയിൽ നമുക്കെങ്ങനെ സമർപ്പിക്കാനാകും?
3 അവ ഉപയോഗിക്കാവുന്ന വിധം: (1) അഭിവാദ്യം ചെയ്ത ശേഷം, വീട്ടുകാരനെ ലഘുലേഖയുടെ മുൻവശത്തുള്ള ചിന്തിപ്പിക്കുന്ന ചോദ്യം കാണിക്കുക. നൽകിയിരിക്കുന്ന ഉത്തരങ്ങളിൽനിന്ന് അദ്ദേഹത്തിന്റെ അഭിപ്രായം ആരായുക. (2) ലഘുലേഖ തുറന്ന് “ബൈബിൾ പറയുന്നത്” എന്ന ഭാഗം വിചിന്തനം ചെയ്യുക. സാഹചര്യം അനുവദിക്കുന്നെങ്കിൽ തിരുവെഴുത്തുകൾ ബൈബിളിൽനിന്നു നേരിട്ടു വായിക്കുക. വീട്ടുകാരനു സമയം ഉണ്ടെങ്കിൽ “ഈ തിരുവെഴുത്തിൽനിന്ന് എങ്ങനെ പ്രയോജനം നേടാം” എന്ന ഭാഗം ചർച്ച ചെയ്യുക. (3) ലഘുലേഖ വാഗ്ദാനം ചെയ്യുക, അദ്ദേഹത്തിന്റെ സൗകര്യം അനുസരിച്ച് ബാക്കി ഭാഗം വായിക്കാൻ പ്രോത്സാഹിപ്പിക്കുക. (4) തിരികെപ്പോരുന്നതിനു മുമ്പ് “നിങ്ങൾക്ക് എന്തു തോന്നുന്നു?” എന്നതിനു താഴെയുള്ള ചോദ്യം കാണിക്കുകയും അടുത്ത തവണ ഈ ചോദ്യത്തിനുള്ള ബൈബിളിലെ ഉത്തരം നൽകാനുള്ള ക്രമീകരണവും ചെയ്യുക.
4. മടക്കസന്ദർശനത്തിൽ ഈ ലഘുലേഖ എങ്ങനെ ഉപയോഗിക്കാം?
4 മടക്കസന്ദർശനവും എളുപ്പമാണ്. കഴിഞ്ഞ സന്ദർശനത്തിന്റെ ഉപസംഹാരത്തിൽ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരത്തിനായി ലഘുലേഖയുടെ പുറകുവശത്തു പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ഉപയോഗിക്കുക. തിരികെപ്പോരുന്നതിനു മുമ്പ് വീട്ടുകാരനെ സുവാർത്താ ലഘുപത്രികയുടെ ചിത്രം കാണിക്കുകയും ലഘുപത്രിക പരിചയപ്പെടുത്തുകയും ചെയ്യുക. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്ന നിർദ്ദിഷ്ട പാഠം കാണിക്കുക, ലഘുപത്രിക വാഗ്ദാനം ചെയ്യുക. അദ്ദേഹം അതു സ്വീകരിക്കുന്നെങ്കിൽ അടുത്ത സന്ദർശനത്തിൽ ഈ ലഘുപത്രിക ചർച്ച ചെയ്യാൻ ക്രമീകരിക്കുക. നിങ്ങൾ ഒരു ബൈബിളധ്യയനം ആരംഭിച്ചുകഴിഞ്ഞു! അല്ലെങ്കിൽ ലഘുപത്രികയ്ക്കു പകരമായി മറ്റൊരു ലഘുലേഖ വാഗ്ദാനം ചെയ്തുകൊണ്ട് അതു ചർച്ച ചെയ്യാനായി അടുത്ത സന്ദർശനം ക്രമീകരിക്കുക.
5. നമ്മുടെ ശുശ്രൂഷയിൽ ലഘുലേഖകൾക്ക് എന്തു മൂല്യമാണുള്ളത്?
5 130 വർഷങ്ങളായി നാം ശുശ്രൂഷയിൽ ലഘുലേഖകൾ ഉപയോഗിച്ചുവരുന്നു. ഇവയുടെ വലിപ്പവും കെട്ടുംമട്ടും മാറിയെങ്കിലും വളരെ ഫലകരമായ സാക്ഷീകരണ ഉപകരണങ്ങളാണ് ഇവ എന്നു തെളിഞ്ഞിരിക്കുന്നു. ഭൂവ്യാപകമായി ബൈബിൾ പരിജ്ഞാനം പരത്തുന്നതിൽ തുടരാൻ ഈ പുതിയ രൂപകൽപന നമുക്കു നന്നായി പ്രയോജനപ്പെടുത്താം.—സദൃ. 15:7എ.