ആഗസ്റ്റ്—പ്രവർത്തനത്തിന്റെ ഒരു ചരിത്രമാസം!
ഒരു പുതിയ ലഘുലേഖ ഭൂമിയിലെങ്ങും വിതരണം ചെയ്യപ്പെടും
1. ഏതു പ്രത്യേക പ്രചാരണ പരിപാടിയാണ് ദൈവരാജ്യത്തിന്റെ 100-ാം വാർഷികം അടുക്കുമ്പോൾ ഭൂമിയിലെങ്ങും നടത്തപ്പെടുക?
1 ദൈവരാജ്യത്തിന്റെ പിറവിയുടെ 100-ാം വാർഷികം അടുക്കുന്നു. ഒരു പ്രത്യേക പ്രചാരണ പരിപാടിയിലൂടെ യഹോവയെ ബഹുമാനിക്കുന്നത് എത്രയോ ഉചിതമാണ്! ആഗസ്റ്റിലുടനീളം “ജീവിതത്തെക്കുറിച്ചുള്ള സുപ്രധാനചോദ്യങ്ങൾക്ക് ഉത്തരം എവിടെ കണ്ടെത്താനാകും?” എന്ന ലഘുലേഖ ഭൂമിയിലെങ്ങും വിതരണം ചെയ്യുന്നതിൽ നാം ഏർപ്പെടും. ഈ ലഘുലേഖ വായനക്കാരെ ഉത്തരങ്ങൾക്കായി ബൈബിളിലേക്കു തിരിയാൻ പ്രോത്സാഹിപ്പിക്കുകയും jw.org അതിന് എങ്ങനെ സഹായിക്കുമെന്ന് വിശദീകരിക്കുകയും ചെയ്യുന്നു. ഇന്റർനെറ്റിന്റെ ഉപയോഗം സർവസാധാരണം ആയിരിക്കുന്നു. ഇന്റർനെറ്റ് വീട്ടുകാരനു പരിചിതമല്ലെങ്കിൽ മരിച്ചവർ വീണ്ടും ജീവിക്കുമോ? (T-35) എന്നതോ ഉചിതമായ മറ്റേതെങ്കിലും ലഘുലേഖയോ കൊടുക്കാവുന്നതാണ്.
2. ആഗസ്റ്റിലുടനീളം “യഹോവയെ അത്യുച്ച ഘോഷണത്തോടെ സ്തുതിക്കുന്നതിൽ” നമുക്ക് എന്തു ചെയ്യാനാകും?
2 സ്തുതിയുടെ അത്യുച്ചഘോഷണം: ആഗസ്റ്റ് മാസത്തിൽ സഹായ പയനിയർ ആകാൻ ആഗ്രഹിക്കുന്നവർക്കുവേണ്ടി ഒരു പ്രത്യേക കരുതൽ ചെയ്തിരിക്കുന്നു. ഇതുവഴി പ്രസാധകർക്കു ശുശ്രൂഷ വർധിപ്പിക്കാനാകും. ആ മാസത്തിൽ സഹായ പയനിയറിങ് ചെയ്യുന്ന സ്നാനമേറ്റ പ്രസാധകർക്ക് 30 മണിക്കൂർ വ്യവസ്ഥ അനുവദിച്ചിരിക്കുന്നു. ആഗസ്റ്റ് മാസത്തിൽ അഞ്ചു വെള്ളിയാഴ്ചകളും ശനിയാഴ്ചകളും ഞായറാഴ്ചകളും ഉള്ളതിനാൽ ലൗകിക ജോലിക്കാരോ സ്കൂളിൽ പോകുന്നവരോ ആയ മിക്ക സ്നാനമേറ്റ പ്രസാധകർക്കും സഹായ പയനിയറിങ് ചെയ്യാനാകും. പുരോഗതി പ്രാപിക്കുന്ന ബൈബിൾ വിദ്യാർഥിയോ പ്രസാധകനാകാൻ ആഗ്രഹിക്കുന്ന ഒരു കുട്ടിയോ നിങ്ങൾക്കുണ്ടെങ്കിൽ മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകനോട് ഉടൻ സംസാരിക്കുക. ചരിത്ര പ്രധാനമായ ഈ മാസത്തിൽ അവർ പ്രസാധകരായി നമ്മോടൊപ്പം ചേരുന്നത് എത്ര പ്രോത്സാഹജനകമാണ്! പല സാധാരണ പയനിയർമാരും വാർഷിക മണിക്കൂർ വ്യവസ്ഥയിൽ എത്തിക്കഴിയുമെന്നതിനാൽ ആഗസ്റ്റ് മാസത്തിൽ അവധി എടുക്കാറുണ്ടെങ്കിലും, ഈ പ്രത്യേക പ്രചാരണ പരിപാടിയിൽ ഗണ്യമായ പങ്കുണ്ടായിരിക്കാനായി തങ്ങളുടെ പട്ടികയിൽ പൊരുത്തപ്പെടുത്തലുകൾ വരുത്താനായേക്കും. ആഗസ്റ്റ് മാസത്തിൽ “യഹോവയെ അത്യുച്ചഘോഷണത്തോടെ സ്തുതിക്കുന്നതിൽ” കുടുംബങ്ങൾക്ക് എന്തു ചെയ്യാനാകും എന്നു ചർച്ച ചെയ്യാനുള്ള സമയം ഇതാണ്.—എസ്രാ 3:11; സദൃ. 15:22.
3. ഈ പ്രത്യേക പ്രചാരണ പരിപാടിയിലൂടെ എന്താണ് നാം പ്രത്യാശിക്കുന്നത്?
3 നാം ഇതിനുമുമ്പും സമാനമായ പ്രചാരണ വേലയിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത് ചരിത്രപരമായ ഒന്നായിരിക്കുമെന്ന് നമ്മൾ പ്രത്യാശിക്കുന്നു. ആഗസ്റ്റ് മാസം, മണിക്കൂറിലോ പ്രസാധകരുടെയും സഹായ പയനിയർമാരുടെയും എണ്ണത്തിലോ ഒരു അത്യുച്ചത്തിലെത്താൻ സാധിക്കുമോ? 2014 സേവന വർഷം അവസാനിക്കവെ, ആഗസ്റ്റിനെ എക്കാലത്തെയും വലിയ സാക്ഷീകരണമാസം ആക്കാൻ ഭൂവ്യാപകമായി തന്റെ ജനം ചെയ്യുന്ന ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കുമാറാകട്ടെ!—മത്താ. 24:14.