പ്രതിമാസ വിഷയം: “വചനം പ്രസംഗിക്കുക; അടിയന്തിരതയോടെ.” —2 തിമൊ. 4:2.
പ്രസംഗവേലയോട് അടിയന്തിര മനോഭാവം എങ്ങനെ വളർത്തിയെടുക്കാം?
അടിയന്തിര മനോഭാവം നാം വളർത്തിയെടുക്കേണ്ടതുണ്ട്. ലോകാവസാനത്തെ അതിജീവിക്കാൻ അത് ആവശ്യവുമാണ്. താഴെപ്പറയുന്ന ഓർമ്മിപ്പിക്കലുകൾ അനുസരിച്ചുകൊണ്ട് നമ്മുടെ അടിയന്തിര മനോഭാവത്തെ ശക്തിപ്പെടുത്താനാകും.
ദൈവരാജ്യത്തിനായി നിരന്തരം പ്രാർഥിക്കുക.—മത്താ. 6: 10.
ദിവസവും ബൈബിൾ വായിച്ച് ഹൃദയത്തെ സംരക്ഷിക്കുക.—എബ്രാ. 3:12.
സമയം ജ്ഞാനപൂർവം ഉപയോഗിക്കുക.—എഫെ. 5:15, 16; ഫിലി. 1:10.
കണ്ണ് “തെളിച്ചമുള്ള”തായി സൂക്ഷിക്കുക. ഈ ലോകത്തിന്റെ മോഹങ്ങളാൽ ശ്രദ്ധ പതറാതെ നോക്കുക.—മത്താ. 6:22, 25; 2 തിമൊ. 4:10.
ബൈബിൾ പ്രവചനത്തിന്റെ നിവൃത്തി സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട് ജാഗ്രത പാലിക്കുക.—മർക്കോ. 13:35-37.
പ്രസംഗവേലയോട് അടിയന്തിര മനോഭാവം നിലനിറുത്തുന്നത് ഇനിയും ചെയ്തുതീർക്കാനുള്ള വേലയിൽ തീക്ഷണതയോടെ പ്രവർത്തിക്കാൻ നമ്മെ പ്രേരിപ്പിക്കും.—യോഹ. 4:34, 35.