മാതൃകാവതരണങ്ങൾ
ഉണരുക! ഒക്ടോബർ - ഡിസംബർ
“ഇന്നല്ലെങ്കിൽ നാളെ ഏതെങ്കിലും തരത്തിലുള്ള ദുരന്തം മിക്കവർക്കും വരും. പ്രകൃതി വിപത്ത്, മാരകരോഗങ്ങൾ, പ്രിയപ്പെട്ടവരുടെ മരണം തുടങ്ങിയവ. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾപ്പോലും കാര്യങ്ങളുടെ നല്ല വശങ്ങൾ കാണാൻ ശ്രമിക്കുന്നതല്ലേ കൂടുതൽ നല്ലത്, എന്താണ് നിങ്ങളുടെ അഭിപ്രായം? (വീട്ടുകാരൻ പറയുന്നതു ശ്രദ്ധിക്കുക.) ദുരന്തങ്ങൾ വന്നപ്പോൾ അനേകർ പിടിച്ചുനിന്നത് എങ്ങനെയെന്ന് ഞാൻ കാണിച്ചുതരട്ടേ? (വീട്ടുകാരൻ കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ റോമർ 15:4 വായിക്കുക.) ദുരന്തത്തിന് ഇരയാകുമ്പോൾ ബൈബിളിനു നമ്മെ സഹായിക്കാനാകുന്നത് എങ്ങനെയെന്ന് ഈ മാസികയിൽ പറയുന്നു.”