മാതൃകാവതരണങ്ങൾ
സ്‌മാരക ക്ഷണക്കത്തിന്റെ പ്രചാരണ പരിപാടിക്കുവേണ്ടി
“ഈ സമയത്ത് അനേകരും യേശുവിനെക്കുറിച്ചു ചിന്തിക്കുകയും എന്താണ് അവനെ ഇത്രമാത്രം പ്രസിദ്ധനാക്കിയതെന്ന് അതിശയിക്കുകയും ചെയ്യാറുണ്ട്. ഞങ്ങൾ ഒരു പ്രധാന ചടങ്ങിന്റെ ക്ഷണക്കത്ത് അയൽവാസികൾക്കു വിതരണം ചെയ്യുകയാണ്. യേശുക്രിസ്തുവിന്റെ മരണം നമുക്ക് പ്രയോജനം ചെയ്യുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്ന ഒരു സൗജന്യ പ്രഭാഷണം കേൾക്കാൻ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകൾ ഏപ്രിൽ 3-ാം തീയതി കൂടിവരും. ഞങ്ങൾ ഈ പ്രത്യേക യോഗത്തിനായി നിങ്ങളെ ക്ഷണിക്കുന്നു. നമ്മുടെ പ്രദേശത്തെ യോഗസ്ഥലവും സമയവും ക്ഷണക്കത്തിൽ കൊടുത്തിട്ടുണ്ട്.”