മാർച്ച് 9-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മാർച്ച് 9-ന് തുടങ്ങുന്ന ആഴ്ച
ഗീതം 115 പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 38 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 ശമുവേൽ 1-4 (8 മിനി.)
നമ്പർ 1: 1 ശമുവേൽ 2:30-36 (3 മിനിട്ടുവരെ)
നമ്പർ 2: മിശിഹായെക്കുറിച്ച് ബൈബിൾ എന്താണ് മുൻകൂട്ടിപ്പറഞ്ഞത്?—igw പേ. 10 (5 മിനി.)
നമ്പർ 3: ആസാ—വിഷയം: സത്യാരാധനക്കുവേണ്ടി തീക്ഷ്ണതയുള്ളവരായിരിക്കുക—2 ദിന 14:1-15; 15:1-15 (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: ‘സകല സത്പ്രവൃത്തിക്കും ഒരുങ്ങിയിരിക്കാം.’—തീത്തൊസ് 3:1.
10 മിനി: “സകല സത്പ്രവൃത്തിക്കും ഒരുങ്ങിയിരിക്കാം.” പ്രതിമാസ വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പ്രസംഗം. സദൃശവാക്യങ്ങൾ 21:5; തീത്തൊസ് 3:1; 1 പത്രോസ് 3:15 എന്നീ തിരുവെഴുത്തുകൾ വായിച്ച് ചർച്ച ചെയ്യുക. നന്നായി തയ്യാറാകുന്നത് നമുക്ക് പ്രയോജനം ചെയ്യുന്നത് എങ്ങനെയെന്നു വിശദീകരിക്കുക. ഈ മാസത്തിലെ സേവനയോഗ പരിപാടികളിലെ ചില ഭാഗങ്ങൾ ഹ്രസ്വമായി അവലോകനം ചെയ്യുക, അവ പ്രതിമാസ വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നു ചർച്ച ചെയ്യുക.
10 മിനി: ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ മേൽവിചാരകനുമായി അഭിമുഖം. നിയമനത്തിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? ഓരോ ആഴ്ചയിലും സ്കൂൾ നടത്താൻ തയ്യാറാകുന്നത് എങ്ങനെ? വിദ്യാർഥികൾ നിയമനങ്ങൾ നന്നായി തയ്യാറാകേണ്ടത് എന്തുകൊണ്ട്? യോഗത്തിനു വരുന്നതിനു മുമ്പ് തയ്യാറാകുന്നത് സദസ്യർക്ക് ഗുണം ചെയ്യുന്നത് എങ്ങനെ?
10 മിനി: “സ്മാരകത്തിനായി എന്തൊക്കെ തയ്യാറെടുപ്പാണ് നിങ്ങൾ നടത്തുന്നത്?” ചർച്ച. 2013 മാർച്ച് ലക്കം നമ്മുടെ രാജ്യശുശ്രൂഷയിലെ 2-ാം പേജിലെ വിവരങ്ങൾ ഹ്രസ്വമായി പുനരവലോകനം ചെയ്യുക. പ്രസാധകൻ ഒരാളെ സ്മാരകത്തിനു ക്ഷണിക്കുന്നതായി അവതരിപ്പിക്കട്ടെ.
ഗീതം 8 പ്രാർഥന