പ്രദർശനോപാധി ഉപയോഗിച്ച് എങ്ങനെ സാക്ഷീകരിക്കാം?
ആത്മാർഥഹൃദയരെ സത്യത്തിലേക്ക് ആകർഷിക്കുന്നതിൽ സാഹിത്യ മേശയും കൈവണ്ടിയും ഉപയോഗിച്ചുള്ള സാക്ഷീകരണം വളരെ ഫലവത്തായി കണ്ടിരിക്കുന്നു. (യോഹ. 6:44) അതിനാൽ സഭയുടെ പ്രദേശത്ത് കാൽനടയാത്രക്കാർ കൂടുതൽ ഉള്ള ഇടങ്ങളിൽ ഇത്തരത്തിലുള്ള സാക്ഷീകരണം ക്രമീകരിക്കാൻ മൂപ്പന്മാരെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. സാഹിത്യ പ്രദർശനോപാധികൾ സാക്ഷീകരണത്തിനുശേഷം എടുത്തുമാറ്റാവുന്നതിനാൽ സാധാരണഗതിയിൽ അധികാരികളിൽനിന്ന് അനുവാദം വാങ്ങേണ്ടതില്ല. ആർക്കൊക്കെ ഇതിൽ പങ്കെടുക്കാം? നല്ല ന്യായബോധവും മാന്യമായ പെരുമാറ്റരീതിയും സംഭാഷണചാതുര്യവും ഉള്ള പ്രചാരകർ. ഇതിൽ ഏർപ്പെടുമ്പോൾ ചെയ്യേണ്ടതും ചെയ്യരുതാത്തതും ആയ ചില കാര്യങ്ങൾ താഴെ പറയുന്നു. അത് അനുസരിച്ചാൽ ഈ രംഗത്ത് വിജയിക്കാനാകും.