ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—മറ്റു ഭാഷക്കാരോട് സാക്ഷീകരിച്ചുകൊണ്ട്
എന്തുകൊണ്ടു പ്രധാനം: “ഏതൊരു ജനതയിലും” ഉള്ളവരുടെ ആത്മീയക്ഷേമത്തിൽ യഹോവ തത്പരനാണ്. (പ്രവൃ. 10:34, 35) അതുകൊണ്ടാണ് സുവിശേഷം “സകല ജനതകൾക്കും” ഒരു സാക്ഷ്യത്തിനായി “ഭൂലോകത്തിലെങ്ങും” പ്രസംഗിക്കപ്പെടും എന്ന് യേശു സൂചിപ്പിച്ചത്. (മത്താ. 24:14) “ജാതികളുടെ സകലഭാഷകളിലും” നിന്നുള്ളവർ അനുകൂലമായി പ്രതികരിക്കുമെന്ന് സെഖര്യാവും പ്രവചിച്ചു. (സെഖ. 8:23) “സകല ജനതകളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ള”വർ മഹാകഷ്ടത്തെ അതിജീവിക്കുമെന്ന് അപ്പൊസ്തലനായ യോഹന്നാൻ ദർശനത്തിൽ കണ്ടു. (വെളി. 7:9, 13, 14) ഇതിന്റെയെല്ലാം വെളിച്ചത്തിൽ, മറ്റൊരു ഭാഷ സംസാരിക്കുന്ന വ്യക്തിയെ കണ്ടുമുട്ടുമ്പോൾ അദ്ദേഹത്തിന് ഒരു സാക്ഷ്യം നൽകാൻ നാം തീർച്ചയായും ശ്രമിക്കണം.
മാസത്തിലുടനീളം ഇതു പരീക്ഷിക്കുക:
നിങ്ങളുടെ അടുത്ത കുടുംബാരാധനയിൽ മറ്റു ഭാഷക്കാരോടു സംസാരിക്കുന്നതായുള്ള പരിശീലന സെഷൻ നടത്തുക.