ദൈവവചനത്തിലെ നിധികൾ | എസ്രാ 6-10
സ്വമനസ്സാലെ സേവിക്കുന്നവരെയാണ് യഹോവയ്ക്ക് ആവശ്യം
എസ്രാ യെരുശലേമിലേക്ക് മടങ്ങിപ്പോകാൻ ഒരുക്കങ്ങൾ നടത്തി
അർത്ഥഹ്ശഷ്ടാവ് രാജാവിന്റെ അനുവാദത്തോടെ എസ്രാ യെരുശലേമിലേക്ക് മടങ്ങിപ്പോയി സത്യാരാധന ഉന്നമിപ്പിക്കുന്നു
യഹോവയുടെ ആലയത്തിനുവേണ്ടി എസ്രാ ആവശ്യപ്പെട്ടതൊക്കെയും രാജാവ് നൽകുന്നു—സ്വർണം, വെള്ളി, ഗോതമ്പ്, വീഞ്ഞ്, എണ്ണ, ഉപ്പ് എന്നിവ. എല്ലാംകൂടി ഇന്നത്തെ നിരക്കിൽ 600 കോടി രൂപയിലധികം വരും
യഹോവ തന്റെ ദാസന്മാരെ സംരക്ഷിക്കുമെന്ന് എസ്രായ്ക്ക് ഉറപ്പായിരുന്നു
യെരുശലേമിലേക്കുള്ള യാത്ര ബുദ്ധിമുട്ടുനിറഞ്ഞത് ആയിരിക്കും
ആപത്ത് പതിയിരിക്കുന്ന പ്രദേശത്തിലൂടെ 1,600 കിലോമീറ്ററോളം ദൂരം
യാത്രയ്ക്ക് നാലു മാസത്തോളം വേണ്ടിവന്നു
മടങ്ങിപ്പോന്നവർക്ക് ശക്തമായ വിശ്വാസവും സത്യാരാധനയിൽ തീക്ഷ്ണതയും ധൈര്യവും ആവശ്യമായിരുന്നു
എസ്രാ യാത്ര ചെയ്തത് . . .
750 താലന്തിൽപ്പരം തൂക്കം സ്വർണവും വെള്ളിയും വഹിച്ചുകൊണ്ട്. അഥവാ പൂർണവളർച്ചയെത്തിയ മൂന്ന് ആഫ്രിക്കൻ കൊമ്പനാനകളുടെ തൂക്കം!
മടങ്ങിപ്പോന്നവർ നേരിട്ട വെല്ലുവിളികൾ. . .
കൊള്ളസംഘങ്ങൾ, മരുഭൂപ്രദേശം, അപകടകാരികളായ കാട്ടുജീവികൾ