ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 60–68
പ്രാർഥന കേൾക്കുന്നവനായ യഹോവയെ സ്തുതിക്കുക
നിങ്ങൾ യഹോവയ്ക്കു കൊടുക്കുന്ന വാക്ക് പ്രാർഥനാവിഷയമാക്കുക
നമ്മൾ കൊടുത്ത വാക്കിനെക്കുറിച്ച് പ്രാർഥിക്കുന്നത് അതു പാലിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തും
യഹോവയ്ക്കു നമ്മളെത്തന്നെ സമർപ്പിക്കുന്നതാണ് ജീവിതത്തിൽ നമുക്കു കൊടുക്കാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട വാക്ക്
ഹന്ന
പ്രാർഥനയിൽ ദൈവത്തിനു മുമ്പാകെ ഹൃദയം പകർന്നുകൊണ്ട് യഹോവയിലുള്ള ആശ്രയം കാണിക്കുക
ഉള്ളിന്റെയുള്ളിലെ വികാരങ്ങൾ പകരുന്നത് അർഥവത്തായ പ്രാർഥനയിൽ ഉൾപ്പെടുന്നു
ഒരു കാര്യത്തെക്കുറിച്ച് എടുത്തുപറഞ്ഞ് പ്രാർഥിക്കുന്നത് യഹോവ ഉത്തരം തരുമ്പോൾ അത് എളുപ്പം തിരിച്ചറിയാൻ നമ്മളെ സഹായിക്കും
യേശു
ശരിയായ ഹൃദയനിലയുള്ള എല്ലാവരുടെയും പ്രാർഥന കേൾക്കുന്ന ദൈവമാണ് യഹോവ
തന്നെക്കുറിച്ച് അറിയാനും തന്റെ ഇഷ്ടം ചെയ്യാനും ആത്മാർഥമായി ആഗ്രഹിക്കുന്ന “എല്ലാ തരം” (NW) ആളുകളുടെയും പ്രാർഥന യഹോവ ശ്രദ്ധിക്കുന്നു
ഏതു നേരത്തും യഹോവയോടു നമുക്കു പ്രാർഥിക്കാം
കൊർന്നേല്യൊസ്
നിങ്ങളുടെ പ്രാർഥനയിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ എഴുതിവെക്കുക: