ക്രിസ്ത്യാനികളായി ജീവിക്കാം
ശുശ്രൂഷയിലെ വൈദഗ്ധ്യം വർധിപ്പിക്കുക—താത്പര്യക്കാരെ യോഗങ്ങളിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുക
എന്തുകൊണ്ട് പ്രധാനം: ‘യഹോവയെ പാടി സ്തുതിക്കാൻ’ യോഗങ്ങൾ അവസരമൊരുക്കുന്നു. (സങ്കീ. 149:1) ദൈവേഷ്ടം ചെയ്യാൻ യോഗങ്ങൾ നമ്മളെ പഠിപ്പിക്കുന്നു. (സങ്കീ. 143:10) താത്പര്യക്കാരും ബൈബിൾവിദ്യാർഥികളും യോഗങ്ങളിൽ പങ്കെടുക്കുന്നതോടെ നല്ല പുരോഗതി വരുത്താൻ തുടങ്ങുന്നു.
എങ്ങനെ ചെയ്യാം:
എത്രയും പെട്ടന്ന് യോഗങ്ങൾക്കു ക്ഷണിക്കുക. അതിനായി ഒരു ബൈബിൾപഠനം തുടങ്ങുന്നതുവരെ കാത്തിരിക്കേണ്ടതില്ല.—വെളി. 22:17
അടുത്ത യോഗത്തിൽ എന്തൊക്കെ ചർച്ച ചെയ്യുമെന്നും എന്തെല്ലാം പ്രതീക്ഷിക്കാമെന്നും താത്പര്യക്കാരന് വിശദീകരിച്ചുകൊടുക്കുക. പിൻവരുന്ന കാര്യങ്ങൾ അതിനു നിങ്ങളെ സഹായിക്കും: സഭായോഗങ്ങൾക്കുള്ള ക്ഷണക്കത്ത്, രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്ന വീഡിയോ, യഹോവയുടെ ഇഷ്ടം ലഘുപത്രികയുടെ 5, 7 അധ്യായങ്ങൾ
സഹായം നൽകുക. ഉചിതമായ വസ്ത്രം തിരഞ്ഞെടുക്കാൻ സഹായമോ യോഗങ്ങൾക്കു പോകാൻ യാത്രാസൗകര്യമോ താത്പര്യക്കാരന് ആവശ്യമുണ്ടോ? യോഗത്തിന് അദ്ദേഹത്തിന്റെ അടുത്ത് ഇരുന്ന് പ്രസിദ്ധീകരണങ്ങൾ കാണിച്ചുകൊടുക്കുക. മറ്റുള്ളവരെ പരിചയപ്പെടുത്തുക