ദൈവവചനത്തിലെ നിധികൾ | സദൃശവാക്യങ്ങൾ 7-11
‘നിന്റെ മനസ്സു അവളിലേക്ക് ചായരുത്’
യഹോവയുടെ നിലവാരങ്ങൾക്കു നമ്മളെ സംരക്ഷിക്കാൻ കഴിയും. അതിൽനിന്ന് പ്രയോജനം നേടണമെങ്കിൽ അതിനെ ഹൃദയപൂർവം സ്വീകരിക്കണം. (സദൃ. 7:3) യഹോവയുടെ ഒരു ദാസൻ തന്റെ ഹൃദയത്തെ വ്യതിചലിക്കാൻ അനുവദിക്കുന്നെങ്കിൽ സാത്താന്റെ വശ്യവും വഞ്ചനാത്മകവും ആയ തന്ത്രങ്ങൾക്ക് അയാൾ വഴിപ്പെട്ടേക്കാം. മോശമായ വഴിയിലേക്കു തന്റെ ഹൃദയം ചായാൻ അനുവദിച്ചതിലൂടെ സ്വയം വഞ്ചിച്ച ഒരു ചെറുപ്പക്കാരനെക്കുറിച്ച് സദൃശവാക്യങ്ങൾ 7-ാം അധ്യായം പറയുന്നു. അയാളുടെ തെറ്റുകളിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാം?
തെറ്റായ കാര്യങ്ങൾ ചെയ്തുകൊണ്ട് നമ്മളെ യഹോവയിൽനിന്ന് അകറ്റുന്നതിനുവേണ്ടി സാത്താൻ നമ്മുടെ പഞ്ചേന്ദ്രിയങ്ങളെ വശീകരിക്കുന്നു
തെറ്റിന്റെ പരിണതഫലങ്ങളെക്കുറിച്ച് ചിന്തിക്കാനും ആത്മീയാപകടത്തിൽനിന്ന് അകന്നുനിൽക്കാനും ജ്ഞാനവും വകതിരിവും നമ്മളെ സഹായിക്കും