ക്രിസ്ത്യാനികളായി ജീവിക്കാം
സഭയിൽ എങ്ങനെ നല്ല അഭിപ്രായങ്ങൾ പറയാം?
നല്ല അഭിപ്രായങ്ങൾ സഭയെ പരിപുഷ്ടിപ്പെടുത്തും. (റോമ. 14:19) കേൾക്കുന്നവർക്കു മാത്രമല്ല പറയുന്നവർക്കും അതു ഗുണം ചെയ്യും. (സദൃ. 15:23, 28) അതുകൊണ്ട്, ഓരോ യോഗത്തിലും ഒരു അഭിപ്രായമെങ്കിലും പറയാൻ നമ്മൾ ശ്രമിക്കണം. കൈ ഉയർത്തുമ്പോഴെല്ലാം നമ്മളോടു ചോദ്യം ചോദിക്കണമെന്നില്ല. അതിനാൽ പല ഉത്തരങ്ങൾ തയ്യാറാകുന്നതു നല്ലതാണ്.
ഒരു നല്ല അഭിപ്രായം. . .
ലളിതവും വ്യക്തവും ഹ്രസ്വവും ആയിരിക്കും. മിക്കപ്പോഴും അത് 30 സെക്കന്റുകൾക്കുള്ളിൽ പറയാനാകും
സ്വന്തം വാക്കുകളിൽ പറയുന്നതാണ് ഏറ്റവും നല്ലത്
പറഞ്ഞുകഴിഞ്ഞ ഉത്തരത്തിന്റെ ആവർത്തനമായിരിക്കരുത്
നിങ്ങളോടാണ് ആദ്യം ചോദിക്കുന്നതെങ്കിൽ. . .
ലളിതവും നേരിട്ടുള്ളതും ആയ ഉത്തരം നൽകുക
ചോദ്യത്തിന് ഉത്തരം പറഞ്ഞുകഴിഞ്ഞെങ്കിൽ നിങ്ങൾക്കു. . .
കൊടുത്തിരിക്കുന്ന തിരുവെഴുത്തുകൾ ചർച്ച ചെയ്യുന്ന വിഷയത്തോട് ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയെന്ന് കാണിക്കാം
വിഷയം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നത് എങ്ങനെയെന്നു പറയാം
വിഷയം എങ്ങനെ പ്രാവർത്തികമാക്കാമെന്നു വിവരിക്കാം
പ്രധാന ആശയത്തെ വിശേഷവത്കരിക്കുന്ന ഒരു അനുഭവം ഹ്രസ്വമായി പറയാം