ദൈവവചനത്തിലെ നിധികൾ | സദൃശവാക്യങ്ങൾ 27-31
സാമർഥ്യമുള്ള ഒരു ഭാര്യയെക്കുറിച്ച് ബൈബിൾ വിവരിക്കുന്നു
രാജാവായ ലമൂവേലിന് തന്റെ അമ്മയിൽനിന്ന് ലഭിച്ച പ്രധാനപ്പെട്ട സന്ദേശമാണ് സദൃശവാക്യങ്ങൾ 31-ാം അധ്യായത്തിന്റെ പ്രമേയം. ഒരു സാമർഥ്യമുള്ള ഭാര്യയിൽ ഏതെല്ലാം ഗുണങ്ങളാണ് ഉണ്ടായിരിക്കേണ്ടതെന്ന് മനസ്സിലാക്കാൻ അമ്മയുടെ ജ്ഞാനോപദേശം രാജാവിനെ സഹായിച്ചു.
സാമർഥ്യമുള്ള ഭാര്യ ആശ്രയയോഗ്യയാണ്
കീഴ്പ്പെടൽമനോഭാവം വിട്ടുകളയാതെതന്നെ തന്റെ അഭിപ്രായങ്ങൾ ആദരവോടെ അവതരിപ്പിച്ചുകൊണ്ട് കുടുംബത്തിൽ നല്ല തീരുമാനങ്ങളെടുക്കാൻ അവൾ സഹായിക്കുന്നു
അവളുടെ തീരുമാനങ്ങൾ ശരിയായിരിക്കുമെന്ന് ഭർത്താവിന് ഉറപ്പുണ്ട്. ഏതൊരു കാര്യത്തിനും തന്നോട് അനുവാദം ചോദിക്കണമെന്ന് അദ്ദേഹം നിർബന്ധംപിടിക്കുന്നില്ല
സാമർഥ്യമുള്ള ഭാര്യ കഠിനാധ്വാനിയാണ്
ചെലവ് ചുരുക്കി ലളിതമായി ജീവിക്കാൻ അവൾക്ക് അറിയാവുന്നതിനാൽ വീട്ടിലുള്ളവർക്ക് വസ്ത്രത്തിനും ഭക്ഷണത്തിനും മുട്ടുണ്ടായിരിക്കയില്ല. അവർ മാന്യമായി ജീവിക്കും
അവൾ കുടുംബത്തെ പരിപാലിക്കുകയും അവർക്കുവേണ്ടി രാപകലില്ലാതെ അധ്വാനിക്കുകയും ചെയ്യുന്നു
സാമർഥ്യമുള്ള ഭാര്യ ദൈവവുമായി നല്ല ബന്ധമുള്ളവളാണ്
അവൾ ദൈവത്തെ ഭയപ്പെടുകയും ദൈവവുമായി ഒരു നല്ല ബന്ധം വളർത്തിയെടുക്കുകയും ചെയ്യുന്നു