ക്രിസ്ത്യാനികളായി ജീവിക്കാം
“അവളുടെ ഭർത്താവു പട്ടണവാതില്ക്കൽ പ്രസിദ്ധനാകുന്നു”
ഭർത്താവിന്റെ സത്പേരിന്മേൽ സാമർഥ്യമുള്ള ഭാര്യയ്ക്ക് വലിയ സ്വാധീനമുണ്ട്. ലെമൂവേൽ രാജാവിന്റെ നാളുകളിൽ സമർഥയായ ഭാര്യയുള്ള ഒരു വ്യക്തി ‘പട്ടണവാതില്ക്കൽ പ്രസിദ്ധനായിരുന്നു.’ (സദൃ. 31:23) ഇന്ന് പലരും മൂപ്പന്മാരും ശുശ്രൂഷദാസന്മാരും എന്ന നിലയിൽ സേവനമനുഷ്ഠിക്കുന്നവരാണ്. വിവാഹത്തിനു ശേഷമുള്ള അവരുടെ സേവനം ഏറെയും ഭാര്യമാരുടെ പെരുമാറ്റത്തെയും പിന്തുണയെയും ആണ് ആശ്രയിച്ചിരിക്കുന്നത്. (1 തിമൊ. 3:4, 11) സമർഥരായ അത്തരം ഭാര്യമാരുടെ പിന്തുണ ഭർത്താക്കന്മാർ മാത്രമല്ല, സഭയും ഏറെ വിലമതിക്കുന്നു.
സാമർഥ്യമുള്ള ഭാര്യ ഭർത്താവിനെ പിന്തുണയ്ക്കാനായി. . .
ദയയുള്ള വാക്കുകൾകൊണ്ട് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നു.—സദൃ. 31:26
സ്വമനസ്സോടെ സഭയിലെ ആവശ്യങ്ങൾക്കായി അദ്ദേഹത്തെ വിട്ടുകൊടുക്കുന്നു.—1 തെസ്സ. 2:7, 8
ലളിതമായി ജീവിക്കുന്നു.—1 തിമൊ. 6:8
രഹസ്യസ്വഭാവമുള്ള സഭാകാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കാതിരിക്കുന്നു.—1 തിമൊ. 2:11, 12; 1 പത്രോ. 4:15