ക്രിസ്ത്യാനികളായി ജീവിക്കാം
“യഹോവേ, . . . നിന്നിൽ ഞാൻ ആശ്രയിക്കുന്നു”
ജീവിതത്തിലെ നല്ലതും മോശവും ആയ എല്ലാ സാഹചര്യങ്ങളിലും നമ്മൾ യഹോവയിൽ ആശ്രയിക്കണം. (സങ്ക 25:1, 2) ബി.സി. എട്ടാം നൂറ്റാണ്ടിൽ യഹൂദയിലുള്ളവർ നേരിട്ട പ്രതിസന്ധി ദൈവത്തിലുള്ള അവരുടെ വിശ്വാസത്തെ പരിശോധിച്ചു. അന്നത്തെ സംഭവങ്ങളിൽനിന്ന് നമുക്ക് ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട്. (റോമ 15:4) “യഹോവേ, . . . നിന്നിൽ ഞാൻ ആശ്രയിക്കുന്നു” എന്ന വീഡിയോ ആധാരമാക്കി പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക:
ഹിസ്കിയയ്ക്ക് നേരിടേണ്ടിവന്ന പ്രതിസന്ധി എന്താണ്?
ഒരു ഉപരോധം മുന്നിൽ കണ്ട ഹിസ്കിയ, സുഭാഷിതങ്ങൾ 22:3-ലെ തത്ത്വം ഉൾക്കൊണ്ട് പ്രവർത്തിച്ചത് എങ്ങനെ?
അസീറിയയ്ക്ക് കീഴടങ്ങാനോ ഈജിപ്തുമായി സഖ്യം ചേരാനോ ഹിസ്കിയ തയ്യാറാകാതിരുന്നത് എന്തുകൊണ്ട്?
ക്രിസ്ത്യാനികൾക്ക് ഹിസ്കിയ ഒരു നല്ല മാതൃകയായിരിക്കുന്നത് എങ്ങനെ?
യഹോവയിലുള്ള നമ്മുടെ ആശ്രയത്തെ പരിശോധിക്കുന്ന ഏതെല്ലാം സാഹചര്യങ്ങളാണ് ഇന്നുള്ളത്?