ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവയെ ഓർക്കാൻ നിങ്ങളുടെ കുടുംബത്തെ സഹായിക്കുക
ജൂതന്മാർക്ക് ഉടൻ വരാൻപോകുന്ന നാശത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ യഹോവ യിരെമ്യയെ നിയോഗിച്ചു. കാരണം അവർ യഹോവയെ മറന്നുകളഞ്ഞിരുന്നു. (യിര 13:25) ജനം പരിതാപകരമായ ഈ ആത്മീയാവസ്ഥയിൽ എത്തിയത് എങ്ങനെയാണ്? പല കുടുംബങ്ങൾ കൂടുന്നതാണല്ലോ ഒരു സമൂഹം. അതുകൊണ്ട് ഇസ്രായേല്യകുടുംബങ്ങൾക്ക് ആത്മീയത നഷ്ടപ്പെട്ടപ്പോൾ അത് ആ സമൂഹത്തെ മുഴുവൻ ബാധിച്ചു. സാധ്യതയനുസരിച്ച്, ആവർത്തനം 6:5-7 വാക്യങ്ങളിൽ കാണുന്ന, യഹോവയുടെ നിർദേശങ്ങൾ കുടുംബനാഥന്മാർ തള്ളിക്കളഞ്ഞിരിക്കാം.
ആത്മീയമായി ശക്തമായ കുടുംബങ്ങളാണ് ഇന്നത്തെ സഭകളെയും കെട്ടുറപ്പുള്ളതാക്കിനിറുത്തുന്നത്. അതുകൊണ്ട് കുടുംബാരാധന പതിവായും രസകരമായും നടത്തിക്കൊണ്ട് യഹോവയെ ഓർക്കാൻ കുടുംബനാഥന്മാർക്ക് കുടുംബാംഗങ്ങളെ സഹായിക്കാം. (സങ്ക 22:27) “ഈ വാക്കുകൾ നിന്റെ ഹൃദയത്തിലുണ്ടായിരിക്കണം”—കുടുംബങ്ങളുമായുള്ള അഭിമുഖം എന്ന വീഡിയോ കണ്ടശേഷം ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
കുടുംബാരാധന നടത്തുന്നതിലെ ബുദ്ധിമുട്ടുകൾ പല കുടുംബങ്ങളും വിജയകരമായി തരണം ചെയ്തത് എങ്ങനെയാണ്?
കുടുംബാരാധന പതിവായും രസകരമായും നടത്തുന്നതിന്റെ പ്രയോജനങ്ങൾ എന്തൊക്കെയാണ്?
കുടുംബാരാധന നടത്തുന്ന കാര്യത്തിൽ എനിക്കുള്ള ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്, എനിക്ക് അവ എങ്ങനെ പരിഹരിക്കാം?