വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb17 ഏപ്രിൽ പേ. 2
  • അവരെ ഹൃദ്യമായി സ്വാഗതം ചെയ്യുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അവരെ ഹൃദ്യമായി സ്വാഗതം ചെയ്യുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • സമാനമായ വിവരം
  • സ്‌മാരകത്തിന്‌ അവർ സ്വാഗതംചെയ്യപ്പെടുന്നു എന്ന തോന്നൽ ഉളവാക്കുക
    നമ്മുടെ രാജ്യ ശുശ്രൂഷ—1994
  • ശക്തമായ സാക്ഷ്യം നൽകപ്പെടും!
    2011 നമ്മുടെ രാജ്യശുശ്രൂഷ
  • താത്‌പര്യം കാണിച്ച എല്ലാവരെയും സഹായിക്കൽ
    നമ്മുടെ രാജ്യ ശുശ്രൂഷ—1993
  • അതിഥികളെ സ്വീകരിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
mwb17 ഏപ്രിൽ പേ. 2

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

അവരെ ഹൃദ്യ​മാ​യി സ്വാഗതം ചെയ്യുക

ആരെയാണ്‌ ഹൃദ്യ​മാ​യി സ്വാഗതം ചെയ്യേ​ണ്ടത്‌? നമ്മുടെ ക്രിസ്‌തീയ യോഗ​ങ്ങൾക്ക്‌ വരുന്ന എല്ലാവ​രെ​യും. അവർ ചില​പ്പോൾ പുതി​യ​വ​രാ​കാം, അല്ലെങ്കിൽ വർഷങ്ങ​ളാ​യി നമുക്ക്‌ അറിയാ​വു​ന്ന​വ​രാ​കാം. (റോമ 15:7; എബ്ര 13:2) അവർ മറ്റൊരു രാജ്യ​ത്തു​നിന്ന്‌ ഇവിടെ സന്ദർശി​ക്കാ​നെ​ത്തിയ സഹോ​ദ​ര​ങ്ങ​ളാ​കാം, അല്ലെങ്കിൽ കുറെ വർഷങ്ങൾക്കു ശേഷം യോഗ​ങ്ങൾക്കു വരുന്ന ഒരു നിഷ്‌ക്രി​യ​നാ​കാം. അവരുടെ സ്ഥാനത്ത്‌ നിങ്ങ​ളെ​ത്തന്നെ ഒന്നു സങ്കൽപ്പി​ച്ചു​നോ​ക്കുക. ഹൃദ്യ​മായ ഒരു സ്വാഗതം ലഭിച്ചാൽ അതു നിങ്ങൾ തീർച്ച​യാ​യും വിലമ​തി​ക്കും, അല്ലേ? (മത്ത 7:12) അങ്ങനെ​യെ​ങ്കിൽ രാജ്യ​ഹാ​ളിൽ ഒരിട​ത്തു​തന്നെ ഒതുങ്ങി​ക്കൂ​ടാ​തെ മീറ്റി​ങ്ങി​നു മുമ്പും ശേഷവും മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കാൻ എന്തു​കൊണ്ട്‌ ഒരു ശ്രമം ചെയ്‌തു​കൂ​ടാ? ഇത്‌ സ്‌നേ​ഹ​വും ഊഷ്‌മ​ള​ത​യും നിറഞ്ഞ ഒരു അന്തരീക്ഷം സൃഷ്ടി​ക്കും, യഹോ​വ​യ്‌ക്കു മഹത്ത്വ​വും നൽകും. (മത്ത 5:16) കൂടി​വ​ന്നി​രി​ക്കുന്ന എല്ലാവ​രോ​ടും സംസാ​രി​ക്കാൻ എപ്പോ​ഴും സാധി​ക്കി​ല്ലാ​യി​രി​ക്കാം. എന്നാൽ ഓരോ​രു​ത്ത​രും അവരവ​രു​ടെ പരമാ​വധി ശ്രമി​ക്കു​മ്പോൾ എല്ലാവർക്കും ഹൃദ്യ​മായ സ്വാഗതം ലഭിക്കും.a

സ്‌മാ​ര​കാ​ച​ര​ണം​പോ​ലുള്ള പ്രത്യേക അവസര​ങ്ങ​ളിൽ മാത്രമല്ല നമ്മൾ ആതിഥ്യ​മ​ര്യാ​ദ കാണി​ക്കേ​ണ്ടത്‌. ക്രിസ്‌തീയസ്‌നേഹം പ്രവൃ​ത്തി​ക​ളി​ലൂ​ടെ കാണു​ക​യും അറിയു​ക​യും ചെയ്യു​മ്പോൾ പുതി​യ​വ​രായ ആളുകൾ ദൈവത്തെ സ്‌തു​തി​ക്കാ​നും സത്യാ​രാ​ധ​ന​യിൽ നമ്മളോ​ടൊ​പ്പം ചേരാ​നും പ്രേരി​ത​രാ​യി​ത്തീ​രും.—യോഹ 13:35.

a നിസ്സഹവസിക്കുകയോ പുറത്താ​ക്കു​ക​യോ ചെയ്‌ത ആളുകൾ യോഗ​ങ്ങൾക്കു വരു​മ്പോൾ അവരു​മാ​യി ഇടപെ​ടു​ന്ന​തിന്‌ ബൈബിൾത​ത്ത്വ​ങ്ങൾ പരിധി​കൾ വെക്കുന്നു.—1കൊ 5:11; 2യോഹ 10.

രാജ്യഹാളിൽ ആദ്യമായി വന്നവരെ ഒരു സഹോദരൻ സ്വാഗതം ചെയ്യുന്നു

പുതിയവരെ സഹായി​ക്കാൻ ചില നിർദേ​ശ​ങ്ങൾ

  • നിങ്ങളെ പരിച​യ​പ്പെ​ടു​ത്തുക, അവരെ പരിച​യ​പ്പെ​ടു​ക

  • നിങ്ങ​ളോ​ടൊ​പ്പം ഇരിക്കാൻ അവരെ ക്ഷണിക്കുക

  • നിങ്ങളു​ടെ ബൈബി​ളും പാട്ടു​പു​സ്‌ത​ക​വും അവർക്കു കാണി​ച്ചു​കൊ​ടു​ക്കുക

  • അവരുടെ സംശയ​ങ്ങൾക്കു യോഗ​ശേഷം ഉത്തരം നൽകുക

  • ഉചിത​മെ​ങ്കിൽ ഒരു ബൈബിൾപ​ഠനം വാഗ്‌ദാ​നം ചെയ്യുക

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക