ദൈവവചനത്തിലെ നിധികൾ | യിരെമ്യ 44-48
‘നീ വലിയവലിയ കാര്യങ്ങൾ തേടി അവയ്ക്കു പുറകേ പോകുന്നത്’ നിറുത്തുക
സാധ്യതയനുസരിച്ച്, രാജസദസ്സിലെ വിദ്യാസമ്പന്നനായ ഒരു ഉദ്യോഗസ്ഥനായിരുന്നു ബാരൂക്ക്. അദ്ദേഹം യഹോവയുടെ ഒരു ആരാധകനും യിരെമ്യ പ്രവാചകന്റെ വിശ്വസ്തനായ ഒരു സഹായിയും ആയിരുന്നെങ്കിലും ഒരു ഘട്ടത്തിൽ അദ്ദേഹത്തിന്റെ ചിന്താഗതിക്കു മാറ്റം സംഭവിച്ചു. അദ്ദേഹം “വലിയവലിയ കാര്യങ്ങൾ തേടി” അവയ്ക്കു പുറകേ പോകാൻതുടങ്ങി. ഒരുപക്ഷേ, രാജസദസ്സിലെ ഉയർന്ന പദവികൾക്കോ സാമ്പത്തികനേട്ടങ്ങൾക്കോ പിന്നാലെയായിരിക്കാം അദ്ദേഹം പോയത്. തൊട്ടടുത്തെത്തിയ യരുശലേമിന്റെ നാശത്തെ അതിജീവിക്കണമെങ്കിൽ അദ്ദേഹം തന്റെ ചിന്താഗതിയിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടിയിരുന്നു.